# പൃഥ്വിരാജിനെ ഭയമില്ല!! തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല കൈതപ്രം-ദാമോദരന്‍ നമ്പൂതിരി

- Link: https://ml.b4blaze.com/film-news/kaithapram-damodaran-namboothiri-against-prithviraj
- Published: 2023-10-22T17:44:19+05:30
- Author: Anu

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവാണ്
കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി
വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പൃഥ്വിരാജ് തന്നെ
സിനിമയില്‍ നിന്ന് മാറ്റാന്‍ ഇടപെട്ടുവെന്ന് കൈതപ്രം നേരത്തെ ആരോപിച്ചിരുന്നത് വിവാദമായിരുന്നു.
പിന്നാലെയാണ് വീണ്ടും നടനെതിരെ കൈതപ്രം രംഗത്തെത്തിയത്. മലയാള സിനിമ പൃഥ്വിരാജിന്റെ
കുത്തകയായാല്‍ പോലും തനിക്ക് ഭയമില്ല. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും
കൈതപ്രം പറഞ്ഞു.
  ദേവരാജന്‍ മാസ്റ്റര്‍ പണ്ട് തന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.
യേശുദാസിന്റെ ഒരേയൊരു തെറ്റ്, അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും
അറിയാമായിരുന്നു എന്നതാണത്. എന്നാല്‍ അതുപോലെ തനിക്കുള്ള കഴിവുകളും അറിയാം. താന്‍ എന്തെങ്കിലും
നേടിയിട്ടുണ്ടെങ്കില്‍ അത് തപസ്സും സമര്‍പ്പണവും വഴിയാണെന്നും കൈതപ്രം പറയുന്നു. മലയാള
സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്നും
കൈതപ്രം പറഞ്ഞു.  നേരത്തെ ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി
വിളിച്ചുവരുത്തിയ തന്നെ പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു കൈതപ്രത്തിന്റെ
ആരോപണം. ’72 വയസായ താന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്.
പാട്ട് എഴുതിയിട്ട് പറഞ്ഞയച്ചപ്പോഴുണ്ടായ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ, എന്റെ
വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചിട്ടാണെന്നുമാണ് കൈതപ്രം 
പറഞ്ഞിരുന്നത്.
