# വിജയത്തിളക്കത്തില്‍ അജയ് ദേവ്ഗണ്‍.. ‘കൈതി’യുടെ റീമേക്ക് ‘ഭോലാ’ മോഷന്‍ പോസ്റ്റര്‍ പുറത്ത്!!

- Link: https://ml.b4blaze.com/film-news/kaithiremake-bholaa-motion-poster-out
- Published: 2022-11-21T11:32:43+05:30
- Author: Sreekumar

മലയാളം സിനിമയുടെ ഹിന്ദി റീമേക്കായി എത്തിയ ദൃശ്യം 2 മികച്ച പ്രതികരണങ്ങളാണ് നേടുന്നത്..
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു.
ദൃശ്യം 2 വിന്റെ വിജയത്തിളക്കില്‍ നില്‍ക്കുന്ന അജയ് ദേവ്ഗണിനെ കുറിച്ചുള്ള മറ്റൊരു
സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരില്‍ ആവേശം ഉണ്ടാക്കിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍
വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്ന സിനിമയുടെ പുതിയ വിശേഷമാണ് അത്. പുതിയ ചിത്രത്തിന്റെ
മോഷന്‍ പോസ്റ്റര്‍ അടക്കം പുറത്ത് വിട്ടിട്ടുണ്ട്.

![Ajay Devgan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Ajay-
Devgan.jpg?resize=1200%2C900&ssl=1)

ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴില്‍ വന്‍ വിജയം നേടിയ കൈതിയുടെ റീമേക്ക് 
ആണ്. കാര്‍ത്തി നായകനായി എത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു കൈതി.
തമിഴ് സിനിമാ ലോകത്തെ തന്നെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു കൈതി. ഭോലാ എന്ന് പേരിട്ടിരിക്കുന്ന
ചിത്രം അജയ് ദേവ്ഗണ്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും
ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന
നാലാമത്തെ ചിത്രമാണ് ഭോല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaithi3.jpg?resize
=1280%2C720&ssl=1)

കൊവിഡ് തീര്‍ത്ത പ്രതിസന്ധിക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാ ലോകം ഉയര്‍ത്തെഴുന്നേറ്റു..
എന്നാല്‍ ബോളിവുഡ് സിനിമാ ലോകത്തിന് തുടരെ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.. എന്നാലിപ്പോള്‍
ബ്രഹ്‌മാസ്ത്ര, ഭൂല്‍ ഭുലയ്യ 2 എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയതോടെ

> AJAY DEVGN LAUNCHES MOTION POSTER OF ‘BHOLAA’… Here’s the [#MotionPoster](https://twitter.com/hashtag/MotionPoster?src=hash&ref_src=twsrc%5Etfw)
> of [#AjayDevgn](https://twitter.com/hashtag/AjayDevgn?src=hash&ref_src=twsrc%5Etfw)‘
> s fourth directorial [#Bholaa](https://twitter.com/hashtag/Bholaa?src=hash&ref_src=twsrc%5Etfw)…
> In [#3D](https://twitter.com/hashtag/3D?src=hash&ref_src=twsrc%5Etfw)… [#BholaaTeaser](https://twitter.com/hashtag/BholaaTeaser?src=hash&ref_src=twsrc%5Etfw)
> tomorrow. [pic.twitter.com/xG6f0qbnqv](https://t.co/xG6f0qbnqv)
> — taran adarsh (@taran_adarsh) [November 21, 2022](https://twitter.com/taran_adarsh/status/1594544600764493824?ref_src=twsrc%5Etfw)

അജയ് ദേവ്ഗണിന്റെ ദൃശ്യം 2 വിനും ഇതിനോടകം തന്നെ കോടികള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്.
ബോളിവുഡിന് ആശ്വാസമേകാന്‍ അജയ് ദേവ്ഗണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭോലാ എന്ന സിനിമയ്ക്കും
സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. സിനിമയുടെ ടീസര്‍ നാളെ പ്രേക്ഷകരിലേക്ക്
എത്തും.
