# പുതിയ അംഗമെത്തി, സന്തോഷം പങ്ക് വച്ച് കാജള്‍ അഗര്‍വാള്‍

- Link: https://ml.b4blaze.com/film-news/kajal-agarwal-family-new-member
- Published: 2021-10-12T16:32:20+05:30
- Author: Rahul

തെന്നിന്ത്യയിലെ താരസുന്ദരിയാണ് കാജള്‍ അഗര്‍വാള്‍. വിവാഹശേഷവും അഭിനയത്തില്‍ സജീവമായ
താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ, കുടുംബത്തില്‍ പുതുതായി എത്തിയ അംഗത്തെ
ആരാധകര്‍ക്കായി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/kajal-agarwal-new-
member.jpg?resize=960%2C540&ssl=1)

**നടിയുടെ കുറിപ്പ്**,

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, ലിറ്റില്‍ മിയ. 
എന്നെ അറിയുന്നവര്‍ക്കറിയാം, കുട്ടിക്കാലം മുതല്‍ എനിക്ക് നായയെ പേടിയാണ്. അതേസമയം 
കിച്ച്ലുവിന് നായ്ക്കുട്ടികളെ വളരെ ഇഷ്ടമാണ്, വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പം വളര്‍ന്നതിനാല്‍
യഥാര്‍ത്ഥ അനുകമ്പയുടെ അര്‍ത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു.
 എല്ലാവരെയും ഉള്‍കൊള്ളാനും
സ്‌നേഹം പ്രചരിപ്പിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക്
ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്.
മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യന്‍
പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെര്‍സല്‍’ 
എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജല്‍ അവതരിപ്പിച്ചത്. വിവാഹശേഷവും
അഭിനയത്തില്‍ സജീവയാണ് കാജല്‍ അഗര്‍വാള്‍. ആചാര്യ, കരുണ്‍ഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക
അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.

 
