# എന്തൊക്കെ കഷ്ടപ്പാടാന്നേ!!!ഇന്ത്യൻ 2നായി കാജൽ അഗർവാൾ പഠിക്കുന്നത് എന്തെണെന്നറിയോമോ?

- Link: https://ml.b4blaze.com/film-news/kajal-agarwal-indian-2
- Published: 2022-09-21T13:37:13+05:30
- Author: Ajay

മകന്റെ ജനനത്തിനു ശേഷം കാജൽ അഗർവാൾ വീണ്ടും സിനിമയിൽ സജീവമാവുന്നു. മകൻ നീൽ കിച്ച്‌ലു
ജനിച്ച് നാല് മാസങ്ങൾക്ക് ശേഷമാണ് താരം ജോലിയിലേക്ക് പ്രവേശിക്കുന്നത്. ശങ്കർ സംവിധാനം
ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കാജൽ അഗർവാൾ ജോയിൻ ചെയ്യുന്നത്. കമലഹാസന്റെ
നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം.

 ഇന്ത്യൻ 2നായി കാജൽ അഗർവാൾ കുതിര സവാരി പഠിക്കുകയാണ്. താൻ കുതിര സവാരി ചെയ്യുന്ന 
വീഡിയോ താരം തന്നെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ട് വർഷമായി മുടങ്ങിക്കിടന്നിരുന്ന
ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യൻ 2 ഏറെ നാളുകൾക്ക് ശേഷം ശങ്കർ സംവിധാനം
ചെയ്യുന്ന ചിത്രം കൂടിയാണ്.200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/kajal-2-1024x576.
jpg?resize=696%2C392&ssl=1)

 

ചിത്രത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം വിദ്യുത് ജമാലാണത്രെ. ഐശ്വര്യ രാജേഷും
പ്രിയ ഭവാനിയും സിനിമയിലെത്തുന്നുണ്ട്. തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ
ഒന്നായിരുന്നു 1996ൽ ഇറങ്ങിയ ഇന്ത്യൻ. കമലഹാസൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു
ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
