# ജീവിതം പതിയെ മാറുകയാണ്, നമ്മള്‍ മാത്രമുള്ളപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാനാവില്ല : ഹൃദയം തൊടുന്ന കുറിപ്പുമായി കാജള്‍

- Link: https://ml.b4blaze.com/film-news/kajal-agarwals-social-media-post
- Published: 2022-04-15T17:45:56+05:30
- Author: Rahul

ഒരു കുട്ടിക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതു മുതല്‍ സിനിമയില്‍ നിന്നും അവധിയെടുത്ത്
കുടുംബവുമായി ചേര്‍ന്ന് സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ താര സുന്ദരിമാരില്‍
ഒരാളായ കാജള്‍ അഗര്‍വാള്‍. താരം ഗര്‍ഭിണി ആയതിന് ശേഷം പൊതു വേദികളിലും പാപ്പരാസികളുടെ
ക്യാമറ കണ്ണുകളിലും അങ്ങിനെ പിടി കൊടുക്കാറില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ
ആരാധകരുമായി നിരന്തരം ബന്ധപ്പെടാറുമുണ്ട്.

കഴിഞ്ഞ ദിവസം കാജള്‍ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ച മെറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്
വലിയ പ്രചാരം നേടിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാ ഗ്രാമില്‍ കാജള്‍ പങ്കുവെച്ച മറ്റൊരു
പോസ്റ്റും വൈറലാവുകയാണ്. പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വലിയ കുറിപ്പാണ് പോസ്റ്റിന്റെ
ഹൈലൈറ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/kajal-aggarwal-1-
300x169.jpg?resize=641%2C291&ssl=1)

തന്റെ ഭര്‍ത്താവിന് എഴുതുന്ന എഴുത്ത് എന്ന രീതിയിലാണ് കുറിപ്പ്. ഏറ്റവും മഹത്വമുള്ള
ഭര്‍ത്താവായതിനും ഏതൊരു പെണ്‍കുട്ടിക്കും യോജിച്ച അച്ഛനാകുന്നതിലും നന്ദി എന്ന് കാജള്‍
പറയുന്നു. ഗര്‍ഭ ധാരണത്തിന് ശേഷം തനിക്കുണ്ടാകുന്ന ആരോഗ്യ മാനസിക പ്രശ്‌നങ്ങളില്‍ ഭര്‍ത്താവ്
എത്രത്തോളം ശ്രദ്ധാലുവാണെന്നും, തന്നെ പരിചരിക്കുന്നതില്‍ ഭര്‍ത്താവ് കാണിക്കുന്ന താല്‍പര്യവും
കാജള്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

തങ്ങളുടെ പ്രീയപ്പെട്ട കുട്ടി നമ്മളില്‍ ഒരു അംഗമായി വരുന്നതിന് മുമ്പ് നീ അറിയണം നീ
എത്രത്തോളം പ്രീയപ്പെട്ടവനാണെന്ന്, ഒരു മികച്ച അച്ഛനാവാനും നിനക്ക് തീര്‍ച്ചയായും സാധിക്കുമെന്ന്,
കാജള്‍ കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/kajal-agarwal-new-
member-300x169.jpg?resize=644%2C363&ssl=1)

ഏറ്റവും സ്‌നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു ഞാന്‍. കുന്നിനെ
നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും കുഞ്ഞിന് എത്രത്തോളം കരുതല്‍ നല്‍കിക്കഴിഞ്ഞുവെന്നും
എനിക്കറിയാം. സ്‌നേഹം വാരിക്കോരി നല്‍കുന്ന ഒരു അച്ഛനെ ആയിരിക്കും നമ്മുടെ മകള്‍ക്ക്
ലഭിക്കാന്‍ പോകുന്നത് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ജീവിതം പതിയെ മാറാന്‍ തുടങ്ങുകയാണ്.

നമ്മള്‍ മാത്രം ഉള്ളപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാന്‍ സാധിക്കില്ല. പക്ഷേ നമുക്ക്
ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ ഒരുപാട് സന്തോഷം നിറക്കും. നിങ്ങള്‍
ലോകത്തിലെ ഏറ്റവും മികച്ച ഒരു അച്ഛനാവാന്‍ പോവുകയാണ്. ഒപ്പം നമ്മള്‍ ജീവിക്കുന്ന ഈ 
ജീവിതത്തെ ഞാന്‍ അത്രമേല്‍ പ്രണയിക്കുന്നു, കാജള്‍ പറയുന്നു.
