# “ഇതാണ് ഞങ്ങള്‍ “…!! കാജലിന്റെ കുടുംബ ചിത്രത്തിലെ ഈ താരത്തെ അറിയില്ലേ..?

- Link: https://ml.b4blaze.com/film-news/kajal-aggarwal-family-photo
- Published: 2022-03-13T10:07:37+05:30
- Author: Rahul

സിനിമാ രംഗത്തെ പ്രിയപ്പെട്ട താരങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കി
മാറ്റാറുണ്ട്. അതില്‍ ഏറ്റവും കുടുതല്‍ ശ്രദ്ധ നേടുന്നത് നടിമാരുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളാണ്.
ഇപ്പോഴിതാ തെന്നിന്ത്യയിലെ താരറാണി കാജല്‍ അഗര്‍വാളിന്റെ ഗര്‍ഭകാല വിശേഷങ്ങളാണ് സോഷ്യല്‍
മീഡിയയില്‍ നിറയുന്നത്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട നടി.
അതിനാല്‍ തന്നെ താരം അഭിനയ മേഖലയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.

[https://www.instagram.com/p/Ca91E7oAfqF/?utm_source=ig_web_copy_link](https://www.instagram.com/p/Ca91E7oAfqF/?utm_source=ig_web_copy_link)

ഗര്‍ഭകാലത്തെ ഓരോ ദിവസും ആസ്വദിക്കുന്ന താരം അതിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ
വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് 
ശ്രദ്ധ നേടുന്നത്. മനോഹരമായൊരു കുടുംബ ചിത്രമാണ് കാജല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍
പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് കിച്ലുവിനൊപ്പം കാജല്‍ പങ്കുവെച്ച ചിത്രത്തില്‍
മറ്റൊരാളേയും കൂടെ കാണാം… കാജലിന്റെ വളര്‍ത്തു നായ ആയ മിയ ആണ് അത്.

[https://www.instagram.com/p/CbBwxKjBcFm/?utm_source=ig_web_copy_link](https://www.instagram.com/p/CbBwxKjBcFm/?utm_source=ig_web_copy_link)

കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് ഇവര്‍ മിയയെ കാണുന്നത്. അത് താരം ഈ ഫോട്ടോയ്ക്ക്
നല്‍കിയ അടിക്കുറിപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്. കാരണം ഫോട്ടോ പങ്കുവെച്ച് ഇതാണ്
ഞങ്ങള്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

[https://www.instagram.com/p/CaYlWpEBtOS/?utm_source=ig_web_copy_link](https://www.instagram.com/p/CaYlWpEBtOS/?utm_source=ig_web_copy_link)

അതേസമയം, സനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കുന്നതിന് മുന്‍പ് താരം പൂര്‍ത്തിയാക്കിയ
സിനിമകളുടെ റിലീസും അടുത്ത് വരികയാണ്. ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയാണ് കാജലിന്റേതായി
ഇനി പുറത്തിറങ്ങാനുള്ളത്. ഏപ്രില്‍ 29 നാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടെ പിറക്കാന്‍
പോകുന്ന കുഞ്ഞിനും ഈ താര കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് ആരാധകര്‍.

 

 
