# വധുവാകാൻ തയ്യാറായി കാജൽ, താരത്തിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ പുറത്ത്

- Link: https://ml.b4blaze.com/film-news/kajal-aggarwal-going
- Published: 2020-10-07T10:04:09+05:30
- Author: Rahul

നിരവധി ആരാധകർ ഉള്ള താരമാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ, നിരവധി സിനിമകളിൽ കൂടി താരം
പ്രേക്ഷകരുടെ മനസ്സ് കീഴടക്കി, നിരവധി ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലേക്ക്
താരം എത്താൻ പോകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു, ദുല്ഖറിന്റെ നായികയായിട്ടാണ്
താരം എത്തുന്നത് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ , സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള
ചിത്രങ്ങളൂം വൈറലായിരുന്നു, എന്നാൽ കൊറോണ കാരണം ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുക ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയാകാൻ പോകുന്ന വാർത്ത പുറത്ത് വന്നത്, പിന്നാലെ തന്റെ 
വിവാഹത്തീയതി പുറത്ത് വിട്ട് താരം എത്തിയിരുന്നു.മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെ
ഒക്ടോബര്‍ 30 ന് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം കഴിക്കുന്നത്. ദിവസങ്ങള്‍ക്ക്
മുന്‍പേ തന്നെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇപ്പോഴിള്‍ കാജലിന്റെ ബാച്ചിലറേറ്റ്
പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങള്‍
പങ്കുവച്ച്‌ എത്തിയിരിക്കുന്നത് താര സഹോദരി നിഷ അഗര്‍വാള്‍ ആണ്.  വളരെ ചുരുക്കം ആളുകള്‍
മാത്രമാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാച്ചിലർ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘
ഞാന്‍ ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിക്കുന്നുവെന്ന വിശേഷം നിങ്ങളോട് പങ്കുവയ്ക്കുന്നതില്‍
വളരെയധികം സന്തോഷമുണ്ട്. 2020 ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ച്‌ ഞങ്ങളുടെ അടുത്ത 
ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹിതരാകുന്നത്’ എന്നുമാണ് കാജല്‍ 
തന്റെ  മീഡിയയിൽ കുറിച്ചത്. ഗൗതം കിച്ച്‌ലുവുമായി കഴിഞ്ഞ മാസമാണ് താരത്തിന്റെ വിവാഹ
നിശ്ചയം നടന്നത്. അതേസമയം സിനിമയില്‍ വിവാഹ ശേഷവും സജീവമായി തുടരുമെന്നും കാജല്‍ അറിയിക്കുകയും
ചെയ്തിട്ടുണ്ട്.
