# രക്തം വാര്‍ന്നു പോയി… വയര്‍ വലിഞ്ഞു മുറുകി..എളുപ്പമല്ലായിരുന്നു..! … കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

- Link: https://ml.b4blaze.com/film-news/kajal-aggarwal-shares-her-baby-delivery-note
- Published: 2022-04-22T08:28:03+05:30
- Author: Rahul

തെന്നിന്ത്യയുടെ താരറാണി കാജല്‍ അഗര്‍വാളിന്റെ ആദ്യത്തെ കണ്‍മണിയുടെ വരവ് ആരാധകരും 
ആഘോഷമാക്കി മാറ്റുകയാണ്. ഗര്‍ഭകാലത്ത് തന്നെ തന്റെ ഓരോ വിശേഷങ്ങളുമായി എത്തുന്ന കാജലിനെ
ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്, താരത്തിന്റെ മെറ്റേര്‍ണിറ്റി ഷൂട്ട് 
അടക്കം വലിയ തോതില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിലുള്ള
സന്തോഷവും അതെത്ര പ്രയാസം ഏറിയതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. തന്റെ സോഷ്യല്‍
മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് കാജല്‍ ഇതേ കുറിച്ച് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kajall-1-300x169.
jpg?resize=1154%2C650&ssl=1)

തന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യുമ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും
ഒരുപാട് നേരത്തെ പ്രയാസത്തെ കുറിച്ചുമാണ് താരം പറഞ്ഞത്… കുറിപ്പിന്റെ ഉള്ളടക്കം ഇതായിരുന്നു.
എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയതതില്‍ വലിയ ആഹ്ലാദമുണ്ട്. പ്രസവത്തിന്
ഒരുപാട് നേരം വേണ്ടി വന്നെങ്കിലും അതാണ് ജീവിതത്തിലെ ഏറ്റവും സംതൃപ്തി ആയിട്ടുള്ള അനുഭവം.
കുഞ്ഞിനെ മറുപിള്ളയോടെ നെഞ്ചോട് ചേര്‍ത്തുവെച്ചത് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kajal-121-300x256.
jpg?resize=1148%2C980&ssl=1)

ഇതോടെ എന്നന്നേക്കുമായി എന്റെ ഹൃദയത്തിനും ശരീരത്തിനും ഉള്ള ഉത്തരവാദിത്വം ഞാന്‍ മനസ്സിലാക്കുന്നു.
പ്രസവം ഒരിക്കലും ഒരു എളുപ്പമുള്ള കാര്യമല്ല, ഉറക്കമില്ലാത്ത രാത്രികള്‍, രക്തം വാര്‍ന്നു
പോകല്‍.. നനഞ്ഞ പാഡുകള്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/kajal-300x157.jpg?
resize=1148%2C601&ssl=1)

ബ്രെസ്റ്റ് പമ്പ്, അനിശ്ചിതത്വവും ആകുലതയും സന്തോഷവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു
പോയത് എന്നും ജാകല്‍ കുറിയ്ക്കുന്നു. പ്രസവാനന്തരമുള്ള നാളുകള്‍ ഇനി ആകര്‍ഷകം അല്ലെങ്കിലും
അത് എന്തായാലും സുന്ദരം ആയിരിക്കുമെന്നും നടി പറയുന്നു.
