# കാജലും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിക്കും

- Link: https://ml.b4blaze.com/film-news/kajal-and-dulqar-new-movie-shooting
- Published: 2020-03-12T10:48:05+05:30
- Author: Rahul

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും മലയാളത്തിലെ സൂപ്പർ ഹീറോ ദുൽഖറും  ഒന്നിക്കുന്ന
സിനിമയുടെ ഷൂട്ടിങ് ഇന്നാരംഭിക്കും. രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിനെ 
പറ്റിയുള്ള വാർത്ത നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഷൂട്ടിങ്ങിനെ
പറ്റിയുള്ള വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

![dulqar-salman-and-kajal](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/dulqar-salman-and-kajal.jpg?resize=960%2C497&ssl=1)

നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി
എത്തും. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചു
കൊണ്ടിരിക്കുന്നത്.  പ്രണയ കഥയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചിത്രം
മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ചിത്രം ഈ വര്ഷം തന്നെ റിലീസ് ചെയ്യും. കണ്ണും
കണ്ണും കൊള്ളയടിത്തല്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെ റിലീസ് ചെയ്ത പുതിയ തമിഴ് ചിത്രം.
തമിഴ്നാട്ടില്‍ വലിയ വിജയമാണ് ചിത്രം നേടിയത്.
