# വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയനേതാക്കളാണ് നമ്മെ ഭരിക്കുന്നത് ; വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും

- Link: https://ml.b4blaze.com/film-news/kajol-on-india
- Published: 2023-07-07T17:21:28+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമയിലൂടെ എത്തി പിന്നീട് ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ താരമാണ്
കജോൾ. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ കജോൾ സിനിമപ്രേമികളുടെ മനം കവർന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും
സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ താരത്തിന്റെ
ഒരു അഭിമുഖമാണ് ചർച്ചയായി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-171126-300x269.png?resize=733%2C657&ssl=1)

ഇന്ത്യയെ പോലൊരു രാജ്യത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വളരെ പതുക്കെയാണെന്നും,
മാറ്റങ്ങളിൽ വിദ്യാഭ്യാസത്തിനു വലിയ ഒരു പങ്കുണ്ടെന്നും പറഞ്ഞ താരം, നമ്മെ ഭരിക്കുന്നത്
വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും പറഞ്ഞു. “ഇന്ത്യയെ പോലൊരു രാജ്യത്ത്
മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-171939-218x300.png?resize=745%2C1025&ssl=1)

മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ്
നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, 
അതാണ് വസ്തുത. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്.
വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും”, ഇപ്രകാരമായിരുന്നു
കാജോളിന്റെ വക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-171234-230x300.png?resize=743%2C969&ssl=1)
