# ജീവിതം പ്രതിസന്ധിയില്‍! പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കജോള്‍, ഞെട്ടലോടെ ആരാധകര്‍

- Link: https://ml.b4blaze.com/film-news/kajol-taking-break-from-social-media
- Published: 2023-06-09T18:20:20+05:30
- Author: Anu

ബോളിവുഡിന്റെ പ്രിയതാരമാണ് നടി കജോള്‍. ഏറെ ആരാധകരുണ്ട് നടിയ്ക്ക്. ഇപ്പോഴിതാ ആരാധകരെ
ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. സോഷ്യലിടത്ത് സജീവമാണ് കജോള്‍. സാമൂഹ്യ മാധ്യമങ്ങളില്‍
നിന്ന് ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

മാത്രമല്ല അതിനുള്ള കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധക ലോകം. ജീവിതത്തില്‍ താന്‍
ഒരു വലിയ പ്രതിസന്ധി നേരിടുകയാണ് എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍
എല്ലാം താരം നീക്കം ചെയ്തിട്ടുണ്ട്. വിഷമത്തിലാണെങ്കിലും ആശ്വാസവാക്കുകളും ആരാധകര്‍
പറയുന്നുണ്ട്. എന്തു പറ്റിയെന്നും എല്ലാ ശരിയാകുമെന്നും പോസ്റ്റില്‍ കമന്റ് ചെയ്യുന്നുണ്ട്.

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ താരത്തിന്റെ
ചിത്രം. ‘സുജാത കൃഷ്ണന്‍’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കജോള്‍ എത്തിയത്. നെറ്റ്ഫ്ലിക്സിന്റെ
ലസ്റ്റ് സ്റ്റോറീസ് 2 ആണ് റിലീസിനൊരുങ്ങുന്നത്. ജൂണ്‍ 29ന് റിലീസ് ചെയ്യും.

> Taking a break from social media. [pic.twitter.com/9utipkryy3](https://t.co/9utipkryy3)
> — Kajol (@itsKajolD) [June 9, 2023](https://twitter.com/itsKajolD/status/1667057061774106624?ref_src=twsrc%5Etfw)
