# എന്റെ മരണം വരെ അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും..! – കലാ മാസ്റ്റര്‍

- Link: https://ml.b4blaze.com/film-news/kala-master-about-actress-meena
- Published: 2022-10-23T21:19:24+05:30
- Author: Sreekumar

നടി മീനയും കലാമാസ്റ്ററും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക്
അറിയാവുന്ന കാര്യമാണ്. മീനയും അകാല മരണമടഞ്ഞ മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറുമായി വളരെ
അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു കലാമാസ്റ്റര്‍, വിദ്യാസാഗറിനെ ആശുപത്രിയില്‍
സന്ദര്‍ശിക്കാനും അദ്ദേഹത്തിനുള്ള തുടര്‍ ചികിത്സകള്‍ക്കും പിന്നീട് വിദ്യാസാഗറിന്റെ
വിയോഗ സമയത്തും മീനയേയും മകളേയും ആശ്വസിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തിയതും കലാ മാസ്റ്റര്‍
ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/meena-2.jpg?resize
=1200%2C628&ssl=1)

ഇപ്പോഴിതാ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റില്‍ വെച്ച വീണ്ടും മീനയെ 
കുറിച്ച് വാചാലയാവുകയാണ് കലാമാസ്റ്റര്‍. മീനയെ കുറിച്ച് ഇവര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും
ആരാധകര്‍ ഏറ്റെടുക്കുന്നത്. മീനയുടെ ഫോട്ടോ എല്‍ഇഡി വാളില്‍ തെളിഞ്ഞതും എന്റെ സ്വീറ്റ്
ഹാര്‍ട്ട് എന്ന് പറഞ്ഞാണ് കലാ മാസ്റ്റര്‍ മീനയെ കുറിച്ച് പറഞ്ഞത്. മീന തനിക്ക് ഏറെ 
പ്രിയപ്പെട്ടവള്‍ ആയിരുന്നു എന്നും ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍
അവള്‍ ഒരുപാട് ശ്രമിച്ചിരുന്നു എന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kala-master.jpg?
resize=545%2C445&ssl=1)

വര്‍ഷങ്ങളോളമായുള്ള ബന്ധമാണ് ഞങ്ങളുടേത്. എപ്പോഴും വിളിക്കും. ഇപ്പോള്‍ കൂടെ ഇടവേളകളില്‍
വിളിക്കും.. എവിടെയാണെന്ന് ചോദിക്കും സുഖവിവരങ്ങള്‍ അന്വേഷിക്കും..ശ്വാസകോശത്തില്‍ 
അണുബാധ ബാധിച്ചായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം, ഭര്‍ത്താവിന്റെ 
ജീവന്‍ തിരിച്ച് പിടിക്കാനായി അങ്ങേയറ്റത്തെ പോരാട്ടമായിരുന്നു മീന നടത്തിയത് എന്ന്
കലാ മാസ്റ്റര്‍ ആ വേദിയില്‍ വെച്ച് പറയുന്നു.. മിനിസ്റ്ററെ കാണാനും സഹായം തേടാനും എല്ലാം
മീന ഓടിനടന്നു.. ഇത്ര നല്ല മനസ്സിന് ഉടമയായിരുന്നിട്ടും അവള്‍ക്ക് ഇങ്ങനെയൊരു കഷ്ടം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meenaaaa.jpg?resize
=1280%2C720&ssl=1)

ദൈവം കൊടുത്തല്ലോ എന്ന് ഓര്‍ത്ത് എനിക്ക് ഇന്നും വിഷമം ഉണ്ട്.. അവളോടൊപ്പം എല്ലാത്തിനും
ഞാന്‍ കൂടെ നിന്നു. വിദ്യാ സാഗറും വളരെ നല്ല വ്യക്തിയായിരുന്നു.. മീന ഇപ്പോള്‍ പതിയെ
വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കി ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.. അവളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്..
എന്റെ മരണം വരെ ഞാന്‍ നിന്റെ കൂടെ ഉണ്ടാകുമെന്ന്.. കലാ മാസ്റ്റര്‍ പറയുന്നു.
