# ഒരു സിനിമക്ക് വേണ്ടി അഡ്വാൻസ് വാങ്ങിയാൽ പിന്നെ അവർക്ക് വിറ്റതുപോലെയാണ്! ഞങ്ങളെ പോലെ തന്നെയാണ് മക്കളെയും വളർത്തിയത്; കലാരഞ്ജിനി 

- Link: https://ml.b4blaze.com/film-news/kala-ranjini-about-film-industry-in-malyalam
- Published: 2024-06-14T15:49:55+05:30
- Author: Suji

മലയാള സിനിമയുടെ സഹോദരിമാർ എന്ന് പറയാവുന്ന നടികളാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ,
ഇപ്പോൾ നടി കലാരഞ്ജിനി കുടുംബത്തെ കുറിച്ചും , സിനിമയെ കുറിച്ചും പറഞ്ഞ വാക്കുകളാണ്
കൂടുതൽ ശ്രെദ്ധ ആകുന്നത്. കരിയറിൽ ഞങ്ങൾ സഹോദരിമാർ ഒരിക്കലും റെക്കമെന്റ് ചെയ്യ്തിട്ടില്ല,
ഞാൻ അഭിനയിക്കുന്ന സിനിമയിൽ കല്പനയെ പോലുള്ള ഒരു നടി വേണമെന്നുണ്ടെങ്കിൽ ഒരിക്കലും 
താൻ കല്പനയുടെ പേര് പറയില്ല. അതുപോലെയാണ് സഹോദരിമാരും കലാരഞ്ജിനി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/kala1.jpg?resize
=1086%2C604&ssl=1)

ഞങ്ങളുടെ ജോലി അഭിനയമാണ്, ഞങ്ങളുടെ കുട്ടികൾ അമ്മയോടൊപ്പം നിന്നാണ് വളർന്നത്, ഞങ്ങൾ
ഷൂട്ടിങ്ങിന് പോകുമ്പോളും, വരുമ്പോളും അവർ നല്ല ഉറക്കമായിരിക്കും, എങ്കിലും ഞങ്ങൾക്ക്
ഒരു നിഷ്ട്ട ഉള്ളതുപോലെ അവർക്കും ആ നിഷ്ട്ടകൾ ഉണ്ട്, ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ മക്കളും
വളർന്നത്, എനിക്കും കല്പനക്കും നല്ല കൃത്യ നിഷ്ടയാണ്, ഇപ്പോൾ ഉർവശി മാത്രമേയുള്ളൂ കൃത്യ
നിഷ്ട്ട ഇല്ലാത്തത് കാരണം അവൾക്ക് കുറച്ചു ആരോഗ്യപ്രശ്നമുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/urvashi1.jpg?resize
=660%2C326&ssl=1)

ഒരു നടനോ, നടിയോ ഒരു സിനിമയ്ക്ക് ഓക്കെ പറഞ്ഞ് അഡ്വാൻസ് വാങ്ങിയാൽ ആ ദിവസങ്ങളെല്ലാം
അവർക്ക് വിറ്റു. അവർ പറയുന്നതിന് ഒരു മിനുട്ട് നേരത്തെ പോകണം. അവർ ഷൂട്ടിം​ഗ് തുടങ്ങിയില്ലെങ്കിൽ
നമ്മൾ ബഹളം വെക്കേണ്ട കാര്യമില്ല.പിന്നെ എടുക്കുന്നതും, എടുക്കാത്തതും അവരുടെ ഇഷ്ടമാണ്,
ഇപ്പോൾ ഞങ്ങളുടെ കൃത്യ നിഷ്ടപോലെയാണ് കല്പനയുടെ മകൾ ശ്രീമയിയും, കലാരഞ്ജിനി പറയുന്നു,
ഇപ്പോൾ ഉർവശിയുടെ മകൾ കുഞ്ഞാറ്റയും സിനിമ ഫിലീഡിലേക്ക് എത്തുകയാണ്

 

 
