# തനിക്ക് ഒരുപാട് ഡയലോഗുള്ള സീനിൽ അഭിനയിച്ചപ്പോൾ മോഹൻലാൽ അഭിനന്ദിക്കുമെന്ന് ചിന്തിച്ചു! എന്നാൽ അദ്ദേഹം പറഞ്ഞത്, കലാഭവൻ ഷാജോൺ 

- Link: https://ml.b4blaze.com/film-news/kalabhavan-shajon-about-ladies-and-gentle-man-movie
- Published: 2024-06-10T12:58:33+05:30
- Author: Suji

മിമിക്രി കലാരംഗത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടനാണ് കലാഭവൻ ഷാജോൺ, ഇപ്പോൾ
താരം താൻ അഭിനയിച്ച മോഹൻലാൽ ചിത്രം ലേഡീസ് ആൻഡ് ജെന്റിൽ മാനിലെ ഒരു സംഭവത്തെ കുറിച്ച്
തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. സിദ്ദിഖ് സംവിധാനം ചെയ്യ്ത
ഒരു എന്റർടൈൻമെന്റ് ചിത്രമായിരുന്നു അത്, ആ ചിത്രത്തിലെ തനിക്ക് ഒരുപാട് ഡയലോഗുകൾ ഉള്ള
സീനുകൾ ആയിരുന്നുള്ളത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/lady1.jpg?resize
=708%2C396&ssl=1)

ആ ഡയലോഗുകൾ തെറ്റിക്കാതെ താൻ പറഞ്ഞപ്പോൾ വിചാരിച്ചു ലാലേട്ടൻ വന്നു തന്നെ അഭിനന്ദിക്കുമെന്നു,
എന്നാൽ അദ്ദേഹം വന്നു എന്നോട് പറഞ്ഞു ഇങ്ങനെയല്ല അഭിനയിക്കേണ്ടത് , ഇതല്ല അഭിനയമെന്നാണ്.
സത്യത്തിൽ ഞാൻ ഈ ഡയലോഗ് പറയുമ്പോൾ ലാലേട്ടൻ കൈയടിക്കണമെന്നാണ്, രണ്ടു പേജുള്ള ഡയലോഗുകൾ
ആണ് അതിൽ ഉള്ളത്, ആ ഡയലോഗുകൾ പറഞ്ഞു ലാലേട്ടനെ ശരിക്കും ഞെട്ടിക്കണമെന്ന് വിചാരിച്ചാണ്
നിന്നത് ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/ladies1.jpg?resize
=512%2C255&ssl=1)

അതുകൊണ്ടു ഞാൻ ഒറ്റടേക്കിൽ തന്നെ അഭിനയിച്ചു, ഞാൻ വിചാരിച്ചു ലാലേട്ടൻ വന്നു പറയും 
മോനെ കലക്കിയെന്ന്, എന്നാൽ തിരിച്ചാണ് സംഭവിച്ചത് അദ്ദേഹം പറഞ്ഞു ഡയലോഗ് പറഞ്ഞു ഇനിയൊന്നു
അഭിനയിക്കാൻ അപ്പോൾ ഞാൻ പറഞ്ഞു അഭിനയിച്ചു, അപ്പോൾ ലാലേട്ടൻ പറഞ്ഞു ഇതാണോ അഭിനയം ഇങ്ങനെയാണോ
അഭിനയിക്കേണ്ടതെന്ന് , ഞാൻ ചോദിച്ചു പിന്നെ എങ്ങനെയാണെന്ന്, അപ്പോൾ അദ്ദേഹം ഡയലോഗുകൾ
പറയുമ്പോൾ ഒരു ഗ്യാപ്പ് വേണമെന്ന്, ഇപ്പോൾ നീ കൈയിലിരിക്കുന്ന ഗ്ലാസ് ഒരു ഡയലോഗ് പറഞ്ഞിട്ട്
അത്  എന്റെ അടുത്തേക്ക് വെക്കണം പിന്നീട് അടുത്ത ഡയലോഗ് പറഞ്ഞു കൊണ്ട് വെള്ളം ഒഴിക്കണമെന്ന്,
അങ്ങനെഎല്ലാം  അദ്ദേഹം പറഞ്ഞു തന്നു , അങ്ങനെയാണ് പിന്നെ എല്ലാം ഷൂട്ട് ചെയ്യ്തത് ഷാജോൺ
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/la1.jpg?resize=788%
2C365&ssl=1)

 
