# കാളിദാസുമായുള്ള കാമുകിയുടെ ചിത്രത്തിന് പാർവതി നൽകിയ കമെന്റ്!!

- Link: https://ml.b4blaze.com/film-news/kalidas-and-lover-post-in-parvathi-comment
- Published: 2022-10-08T16:30:12+05:30
- Author: Suji

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാം, പാർവതിയുടയും. ഇപ്പോൾ കാളിദാസിന്റെ
ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ നേടുന്നത്. ഓണത്തിന് താരം എടുത്ത്
കുടുംബ ചിത്രത്തിൽ ഒരു അതിഥിയും എത്തിയിരുന്നു, അന്ന് അത്  കാളിദാസിന്റെ സുഹൃത്തായിരിക്കും
എന്നാണ് ആരാധകർ കരുതിയത് എന്നാൽ ഇപ്പോൾ താരം തന്നെ പറഞ്ഞിരിക്കുകയാണ് ഇത് തന്റെ കാമുകി
ആണെന്നു,ദുബായി ബീച്ചിനു സമീപത്തു നിന്നും താരവും, തരിണി കലിങ്കരായർക്കു ഒപ്പമുള്ള 
ചിത്രങ്ങൽൾ  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ കാളിദാസിന്റെ ഈ പോസ്റ്റിനു താഴെ അമ്മ പാർവതിയും, സഹോദരി മാളവികയും രംഗത്തു എത്തിയിരിക്കുകയാണ്.
മൈ ബേബീസ് എന്ന കമ്മെന്റുമായി പാർവതിയും ഹലോ ഹബീബ്‌സ് എന്ന് മാളവികയും കുറിച്ചിരിക്കുകയാണ്,
ഇതോടു  ആരാധകർക്കു ഒന്ന് വെക്തമായി ഇത് കാളിദാസിന്റെ  കാമുകി തന്നെ എന്ന്. വീട്ടിൽ 
എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഉടൻ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യവുമായി എത്തിയിരിക്കുയാണ്
ആരാധകർ

 ബാല താരമായി സിനിമയിൽ എത്തിയ കാളിദാസ് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മലയളത്തിൽ
ചെയ്യാൻ കഴിഞ്ഞത്, എന്നാൽ താരം പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിരുന്നു, 
അതുപോലെ തന്നെ മാളവികയും ഇപ്പോൾ ചില സിനിമകൾ ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇപ്പോൾ കാളിദാസ്
തമിഴിൽ തന്റെ അഭിനയ മികവ് പുലർത്തുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kalidas1.jpg?resize
=855%2C1068&ssl=1)
