# എന്റെ പേര് കൂടി പറയൂ പ്ലീസ് !! ലൈവിൽ എത്തിയ തന്റെ ഇഷ്ടതാരത്തിന്റെ വിഡിയോയിൽ തന്റെ പേര് പറയുവാൻ അപേക്ഷിച്ച് കാളിദാസ്

- Link: https://ml.b4blaze.com/film-news/kalidas-commentes-on-his-favorite-actor-video
- Published: 2020-04-22T11:01:19+05:30
- Author: Rahul

മലയാളത്തിന്റെ സൂപ്പർ താരത്തിന്റെ മകനും യുവനടനുമായ കാളിദാസിനെ എല്ലാവര്ക്കും വളരെ 
ഇഷ്ടമാണ്, ബാല താരമായി എത്തിയ കാളിദാസ് ഇപ്പോൾ സിനിമയിലെ യുവനടനായി മാറിയിരിക്കുകയാണ്.
ആരാധകർ ഏറെ യാണ് കാളിദാസിന്, ഇപ്പോൾ തന്റെ ഏറ്റവും പ്രയപ്പെട്ട താരത്തിന്റ ലൈവ് വിഡിയോയിൽ
എന്റെ പേര് കൂടി പറയുവാൻ അപേക്ഷിച്ചിരിക്കുകയാണ് താരം,

![Kalidas-Jayaram-Images-1-e1520939920907](https://i0.wp.com/ml.b4blaze.com/wp-content/
uploads/2020/04/Kalidas-Jayaram-Images-1-e1520939920907.jpg?resize=1280%2C720&ssl
=1)

റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ന്‍ ജോണ്‍സന്റെ ലൈവ് വിഡിയോയുടെ താഴെയാണ് കാളിദാസിന്റെ
കമന്റ്. ‘Please say my name dwayne^ എന്നാണ് കാളിദാസിന്റെ കമന്റ്. ലൈവ് വിഡിയോയുടെ
താഴെ വന്ന കമന്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. കേരളത്തിലെ പ്രശസ്തനായ
ഒരു സിനിമാതാരം ലോകസിനിമയിലെ തന്നെ വലിയൊരു താരത്തിന്റെ വിഡിയോയുടെ താഴെ ഇത്തരത്തില്‍
കമന്റ് ചെയ്തത് ആരാധകര്‍ക്കും കൗതുകമായി.

![kalidas](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/kalidas.jpg?
resize=960%2C540&ssl=1)

റെസ്‌ലിങ് താരം കൂടിയായ ഡ്വെയ്ന്‍ ജോണ്‍സന്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഉള്‍പ്പടെയുള്ള
നിരവധി ആക്‌ഷന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്. എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്
കാളിദാസ്, ഇത്രയും സിമ്പിൾ ആണോ കണ്ണൻ എന്നൊക്ക പലരും ചോദിക്കുന്നുണ്ട്.
