# കാളിദാസ് ജയറാമിന്റെ ‘രജനി’ ടീസർ പുറത്ത്!!

- Link: https://ml.b4blaze.com/film-news/kalidas-jayaram-movie-teaser-out
- Published: 2023-04-16T12:56:57+05:30
- Author: Ajay

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് രജനി . ‘രജനിയുടെ’ ടീസർ ദുൽഖർ സൽമാൻ
പുറത്തിറക്കി. പരസ്യ കലാരംഗത്തെ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന
സിനിമയാണ് രജനി.വിനിൽ സ്‌കറിയാ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ചിത്രം.

 ചിത്രത്തിൽ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, 
അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, 
കരുണാകരൻ എന്നിവരാണ് മ്റ്റ് താരങ്ങൾ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ
ഷൂട്ടിംഗ് അടുത്തിടെ ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kr.jpg?resize=696%
2C392&ssl=1)

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജെബിൻ ജേക്കബ്ബാണ്.എഡിറ്റർ ദീപു ജോസഫും
സംഭാഷണം വിൻസെന്റ് വടക്കനുമാണ്. കല ബംഗ്ലാൻ, മേക്കപ്പ് റോണക്‌സ് സേവ്യർ,പ്രൊഡക്ഷൻ 
കൺട്രോളർ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് രാഹുൽ രാജ് ആർ,
നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് സിനിമ
നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വിട്ടിരുന്നു
