# പ്രണയിനിയ്‌ക്കൊപ്പം പുഞ്ചിരിയോടെ കാളിദാസ്!!!

- Link: https://ml.b4blaze.com/film-news/kalidas-jayaram-tarini-new-romantic-photo-viral
- Published: 2022-12-04T13:14:07+05:30
- Author: Anu

യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ കാളിദാസ് ജയറാം. ബാലതാരമായി വന്ന കാളിദാസ്
ഇടവേളയ്ക്ക് ശേഷം പൂമരത്തിലെ നായകനായിട്ടാണ് തിരിച്ചെത്തിയത്. കുറച്ച് നാളുകളായി കാളിദാസിന്റെ
പ്രണയമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രണയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രണയിനിയ്‌ക്കൊപ്പമുള്ള
ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആദ്യമായി താരം കുടുംബത്തിലെ പുതിയ
അംഗത്തെ പരിചയപ്പെടുത്തിയത്. അതിന് പിന്നാലെ ദുബായില്‍ നിന്നുള്ള പ്രണയാതുര ചിത്രവും
കാളിദാസ് പങ്കുവച്ചിരുന്നു. ഒരു ബോട്ടിന് മുകളില്‍ പ്രണയാതുരമായി ഇരിക്കുന്ന കാളിദാസും
തരിണിയുമായിരുന്നു ചിത്രത്തില്‍.
  ഇപ്പോഴിതാ വീണ്ടും പ്രിയതമയെ ചേര്‍ത്ത് പ്രണയാതുരമായി
നില്‍ക്കുന്ന കാളിദാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും കറുത്ത
നിറത്തിലുള്ള വസ്ത്രമണിഞ്ഞ് നിറഞ്ഞ ചിരിയോടെയുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്.

ഏതോ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണെന്നാണ് സൂചന.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണിയാണ് കാളിദാസിന്റെ മനം കവര്‍ന്ന പെണ്‍കുട്ടി.
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഓണാഘോഷത്തിന്റെ ചിത്രങ്ങളില്‍ പാര്‍വതിയ്ക്കും മക്കളായ കാളിദാസിനും മാളവികയ്ക്കും പുറമേ
ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. കാളിദാസിനോട് ചേര്‍ന്നിരുന്ന ആ സുന്ദരിയെ അന്വേഷിച്ച്
പോയപ്പോഴാണ് പിന്നിലെ പ്രണയകഥ ആരാധകര്‍ അറിയുന്നത്.
  താരകുടുംബത്തിലേക്ക് അഞ്ചാമത്തെ
അംഗം എത്തിയോ എന്ന ചോദ്യത്തിന് ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ നടിയും
കാളിദാസിന്റെ അമ്മ കൂടിയായ പാര്‍വതി ഇതെന്റെ മക്കളാണെന്ന് പറഞ്ഞ് ചിത്രം പങ്കുവച്ചിരുന്നു.

‘നച്ചത്തിരം നകര്‍കിറത്’ ആണ് കാളിദാസിന്റെ അവസാനമായി തിയ്യറ്ററിലെത്തിയ ചിത്രം. പാ 
രഞ്ജിത്തായിരുന്നു ചിത്രത്തിന്റെ സംവിധാനം. ‘രജ്‌നി’ ആണ് കാളിദാസിന്റെ അണിയറിലുള്ള 
ചിത്രം.
