# ‘ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളത്’!! ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് കാളിദാസും തരിണിയും

- Link: https://ml.b4blaze.com/film-news/kalidas-with-tarini-at-london-holidays
- Published: 2023-06-01T21:38:16+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് കാളിദാസ് ജയറാം. ബാലതാരമായി അച്ഛന്റെ കൈപിടിച്ച് സിനിമയിലേക്കെത്തിയ
താരം നായകനായും പേരെടുത്തു കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ശ്രദ്ധേയനായ
നായകനായി കാളിദാസ് മാറിക്കഴിഞ്ഞു.

അടുത്തിടെയാണ് കാളിദാസ് തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നത്. ആദ്യമൊക്കെ പ്രണയിനിയുമൊത്തുള്ള
നിരവധി ചിത്രങ്ങള്‍ കാളിദാസ് പങ്കുവച്ചിരുന്നു. കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം തരിണിയുമുണ്ടായിരുന്നു.

ഇപ്പോഴിതാ തരിണിക്കൊപ്പം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന താരപുത്രന്റെ ചിത്രങ്ങളാണ്
വൈറലാകുന്നത്. ”ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളതാണ് ”എന്നാണ് കാളിദാസിനെ
ടാഗ് ചെയ്തുകൊണ്ട് തരിണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മോഡലിങ്ങില്‍ സജീവമാണ് തരുണി.

തരണിയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസ കാളിദാസ് നേര്‍ന്നത് വൈറലായിരുന്നു. ‘നിന്റെ ജന്മദിനം
അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക്
ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത്
ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്!
  നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍
ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു,
കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍
നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ 
കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’, എന്നായിരുന്നു കാളിദാസ് കുറിച്ചിരുന്നത്.

 
