# കല്‍ക്കി 2898 AD; ബിഗ്‌ അപ്ഡേറ്റ് ഇതാ

- Link: https://ml.b4blaze.com/film-news/kalki-2898-ad-new-update
- Published: 2024-06-06T19:07:49+05:30
- Author: Anu

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘
കല്‍ക്കി 2898 എ.ഡി’യുടെ ഏറ്റവും പുതിയ ബിഗ്‌ അപ്ഡേറ്റ് പുറത്ത്. ജൂണ്‍ 10-ന് ചിത്രത്തിന്റെ
ട്രെയിലര്‍ പുറത്തിറങ്ങുമെന്ന വിവരമാണ് അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ 
പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ഏറെ ആവേശത്തില്‍ ആഴ്ത്തുന്ന അപ്ഡേറ്റ് ആണ് ഇതെന്നാണ്
പരക്കെയുള്ള അഭിപ്രായം. ഒരു ഫ്യൂച്ചറിസ്റ്റിക്ക് ബാക്ക്ഡ്രോപ്പില്‍ ചിത്രത്തിലെ നായകനായ
പ്രഭാസ് നില്‍ക്കുന്ന പോസ്റ്ററിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്
ഡേറ്റ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ്‌
ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍
27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.
  ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍
നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു
യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന
ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ
ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍
ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.  ദീപിക പദുകോണാണ് 
ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും
കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി തുടങ്ങി വന്‍ താരനിരയാണ്
ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ജൂണ്‍ 27ന്
ചിത്രം തിയേറ്ററുകളിലെത്തും. പിആര്‍ഒ: ആതിര ദില്‍ജിത്ത്
