# വിഷ്ണു- അനുശ്രീ ചിത്രം ‘കള്ളനും ഭഗവതിയും’ നാളെ തിയേറ്ററുകളിലെത്തും

- Link: https://ml.b4blaze.com/film-news/kallanum-bhagavathyum-movie-releasing-on-31st-march
- Published: 2023-03-30T11:07:00+05:30
- Author: Gargi

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘
കള്ളനും ഭഗവതിയും’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ
ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ 
ട്രെയ്‌ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/kallanum-bagavthyum.
jpg?resize=1280%2C720&ssl=1)

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍
അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ
അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന
ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്.
സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ്
തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ്
കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/kallanum-bagavathyum-
1.jpg?resize=1280%2C720&ssl=1)

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും
സംഭാഷണവും ഒരുക്കുന്നു. ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- രഞ്ജിന്‍ രാജ്, ഛായാഗ്രഹണം-
രതീഷ് റാം, എഡിറ്റിംഗ്- ജോണ്‍ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം, പ്രെഡക്ഷന്‍ എക്സിക്യൂട്ടീവ്–
ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
രാജശേഖരന്‍. വാഴൂര്‍ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പിആര്‍ഒ. യെല്ലോ
ടൂത്ത്‌സ് ആണ് ഡിസൈനര്‍മാര്‍.
