# ദുബായില്‍ വെച്ച് സന്തോഷവാര്‍ത്ത പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍..!! ആശംസകള്‍ നേര്‍ന്ന് ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/kallyani-priyadarshan-birthday-celebration
- Published: 2022-04-22T11:38:41+05:30
- Author: Rahul

അച്ഛന്‍ പ്രിയദര്‍ശന്റേയും അമ്മ ലിസിയുടേയും പാത പിന്തുടര്‍ന്ന് സിനിമാ ലോകത്തേക്ക്
എത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. ആദ്യമെല്ലാം സിനിമയുടെ പിന്നണി രംഗത്തായിരുന്നു
കല്യാണി ശോഭിച്ചത്. അഭിനയം ഒരിക്കലും തന്റെ ഒരു ആഗ്രഹം ആയിരുന്നില്ല എങ്കില്‍ കൂടി 
ഇതര ഭാഷകളില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച താരം, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്
മലയാള സിനിമാ രംഗത്തേക്ക് നടിയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ
നായികയായിട്ടായിരുന്നു താരം എത്തിയത്. ആ ഒരു കഥാപാത്രത്തിലൂടെ തന്നെ കല്യാണിയെ മലയാളി
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

![kallyani](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/kallyani-
224x300.png?resize=1149%2C1539&ssl=1)

പിന്നീട്.. മരക്കാര്‍, ഹൃദയം, ബ്രോഡാഡി എന്നീ സിനിമകളിലും താരം നായികയായി എത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ദുബായില്‍ വെച്ച് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചതിന്റെ
വിശേഷങ്ങളാണ് കല്യാണി തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kallyani-2-300x273.
jpg?resize=1156%2C1051&ssl=1)

ദുബായ് നഗരത്തില്‍ കറങ്ങിയടിച്ച് കൂട്ടുകാര്‍ക്കൊപ്പം തന്റെ ജന്മദിനം കല്യാണി ആഘോഷമാക്കി
മാറ്റി. ഇതിനോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് ആശംസകള്‍
അറിയിച്ച് സിനിമാ രംഗത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kallyani-3-300x294.
jpg?resize=1156%2C1133&ssl=1)

സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് കല്യാണി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പിറന്നാള്‍ ദിനത്തില്‍ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളായിരുന്നു കല്യാണിയ്ക്ക് സാധിച്ചെടുക്കാന്‍
ആഗ്രഹം ഉണ്ടായിരുന്നത്. എന്നാല്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്നായിരുന്നു സുഹൃത്തുക്കളുടെ
നിര്‍ദേശം എന്നാണ് കല്യാണി പറയുന്നത്.
