# എനിക്ക് ഇങ്ങനെ ഒരു ശീലമുണ്ട്..! ആരും കാണാത്ത ചിത്രങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍

- Link: https://ml.b4blaze.com/film-news/kallyani-priyadarshan-new-instagram-story
- Published: 2022-02-14T12:15:03+05:30
- Author: Rahul

വിരലില്‍ എണ്ണാവുന്ന സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ 
പട്ടികയിലേക്ക് എത്തിയ നായികയാണ് കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് കല്യാണി ആദ്യമായി നായികയായി എത്തുന്നത്. പിന്നീട്
പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലും പ്രണവിന്റെ നായികയായി മരക്കാറിലും കല്യാണി എത്തിയിരുന്നു.

![kallyani priayadarshan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
04/kallyani-priayadarshan-239x300.png?resize=905%2C1136&ssl=1)

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി
മാറിയിരിക്കുകയാണ് താരം. കല്യാണിയുടെ ‘ഹൃദയ’വും ‘ബ്രോ ഡാഡി’യും തിയേറ്ററിലും ഒടിടിയിലുമായി
മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരവെ, ഇരു സിനിമകളുടെ സെറ്റില്‍ നിന്നും എടുത്ത
തന്റെ സെല്‍ഫികള്‍ ആണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/kallyani-77-300x169.
jpg?resize=1033%2C582&ssl=1)

സെറ്റില്‍ ഒരു ആവശ്യവുമില്ലാതെ വെറുതെ സെല്‍ഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ടെന്ന് പറഞ്ഞാണ്
കല്യാണി സെല്‍ഫി വീഡിയോകളും ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിസമാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് ആയത്. ഈ സന്തോഷം
താരം തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

![kallyani-priya-darshan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
04/kallyani-priya-darshan-300x169.gif?resize=877%2C494&ssl=1)

ഈ വര്‍ഷവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞിട്ടുണ്ട്.
സംവിധായകന്‍ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണി ഇതരഭാഷാ ചിത്രങ്ങലിലും
ക്യാമറയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

 

 

 
