# പ്രിയ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് തിളങ്ങി കല്യാണി..! താരം ധരിച്ച വസ്ത്രത്തിന്റെ വില അറിയാമോ..?

- Link: https://ml.b4blaze.com/film-news/kalyani-priyadarshan-dress-price
- Published: 2022-08-26T08:40:42+05:30
- Author: Sreekumar

അച്ഛന്‍ പ്രിയദര്‍ശന്റേയും അമ്മ ലിസിയുടേയും പാത പിന്തുടര്‍ന്ന് സിനിമാ ലോകത്തേക്ക്
എത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച നടിയെ കൂടി
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ലഭിക്കുക ആയിരുന്നു. തല്ലുമാലയാണ് കല്യാണി നായിക
ആയി എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം, ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും
നടി ധരിച്ച് എത്തിയ വസ്ത്രത്തിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/kalyani-1.jpg?resize
=617%2C670&ssl=1)

യുവ നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യത്തിന്റെ വിവാഹ നിശ്ചയത്തിന് നടി കല്യാണി എത്തിയ
ലുക്ക് ആരാധകരുടെ മനം കവരുന്നതായിരുന്നു. ഈ ചടങ്ങിന് വേണ്ടി കല്യാണി എത്തിയ ലുക്ക് 
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം ധരിച്ച് എത്തിയ വസ്ത്രത്തിന്റെ
വില കേട്ടാണ് ആരാധകര്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നത്. ഹാന്‍ഡ് പെയിന്‍ഡ് കലംങ്കാരി
അനാര്‍ക്കലി സെറ്റില്‍ കല്യാണിയെ അതീവ സുന്ദരിയായി കാണപ്പെട്ടു. വസ്ത്രത്തിന് ഇണങ്ങുന്ന
ആഭരണങ്ങളും ധരിച്ച് എത്തിയ താരം, ചടങ്ങില്‍ തിളങ്ങിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/kalyani-2.jpg?resize
=623%2C668&ssl=1)

സ്‌കൂപ്പ് നെക്കാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. മിറര്‍ വര്‍ക്കുകളും ഉണ്ട്. ഇതോടൊപ്പം
മനോഹരമായ ഹാന്‍ഡ് പെയിന്റ് ചെയ്ത ദുപ്പട്ടയും ഉണ്ട്. അര്‍ച്ചന ജാജുവാണ് താരത്തിന് ഈ
ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്ത് നല്‍കിയത്. 144,999 രൂപയാണ് താരം ധരിച്ചെത്തിയ ഈ വസ്ത്രത്തിന്റെ
വില. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം എന്നും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ്
സ്വീകരിക്കാറ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/price.jpg?resize
=735%2C588&ssl=1)

ഇപ്പോള്‍ ചടങ്ങിന് എത്തിയ ഫോട്ടോകളും നടി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
കൈ നിറയെ സിനിമകളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ കൂടുതല്‍
സിനിമകള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
