# മഞ്ഞ നിറമുള്ള ഗൗണില്‍ സുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍..!

- Link: https://ml.b4blaze.com/film-news/kalyani-priyadarshan-new-photos-in-yellow
- Published: 2022-05-25T09:29:18+05:30
- Author: Rahul

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ്
കല്യാണി പ്രിയദര്‍ശന്‍. ഇതര ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത് എങ്കിലും മലയാളത്തില്‍ 
താരത്തിന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അമ്മ ലിസ്സിയ്ക്കും അച്ഛന്‍
പ്രിയദര്‍ശനും നല്‍കിയ സ്ഥാനം മലയാളി പ്രേക്ഷകര്‍ മകള്‍ കല്യാണി പ്രിയദര്‍ശനും നല്‍കി.
സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ട നടിമാരില്‍ ഒരാളായി മാറിയ കല്യാണിയുടെ ഇന്‍സ്റ്റഗ്രാം
പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/kallyani-876.jpg?
resize=759%2C949&ssl=1)

സ്‌റ്റൈലിഷ് ലുക്കില്‍ തന്റെ പുതിയ ഫോട്ടോ ഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍
മീഡിയയില്‍ സജീവമായ താരം, തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളുമായി എപ്പോഴും ആരാധകര്‍ക്ക് 
മുന്നില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം ബാക്ക്‌ലെസ്സ് ബ്ലൗസും സ്‌കേര്‍ട്ടും അണിഞ്ഞ് 
എത്തിയ താരം, ഇത്തവണ ഒരു മഞ്ഞഗൗണിലാണ് എത്തിയിരിക്കുന്നത്. ഗൗണിനൊപ്പം മാല ധരിക്കാതെ
കമ്മല്‍ മാത്രം ധരിച്ചാണ് താരം എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/kalyani.jpg?resize
=960%2C540&ssl=1)

സിംപിള്‍ മേക്കപ്പ് ആണെങ്കില്‍ കൂടി ഫോട്ടോകളില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.
തരുണ്‍ ആണ് കല്യാണിയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പല്ലവിയാണ് സ്റ്റൈലിംഗ്.
അമിത് ആണ് മേക്കപ്പ് ചെയ്തത്. കീര്‍ത്തി സുരേഷ് അടക്കമുള്ള മറ്റ് താര സുന്ദരിമാരും 
സുഹൃത്തുക്കളും കല്യാണിയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/kalynani-45.jpg?
resize=759%2C949&ssl=1)

അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ബ്രോഡാഡി, ഹൃദയം എന്നീ സിനിമകള്‍ക്ക് ശേഷം കല്യാണി ടോവിനോ തോമസിന്റെ നായികയായി എത്തുന്ന
ആദ്യ ചിത്രമാണ് തല്ലുമാല.
