# ഞാൻ ഒരുപാടു കാത്തിരുന്ന സന്തോഷം വന്നെത്തി, സന്തോഷവാർത്തയുമായി കല്യാണി പ്രിയ ദർശൻ 

- Link: https://ml.b4blaze.com/film-news/kalyani-priyadharshan-in-happy-news
- Published: 2023-07-06T15:22:02+05:30
- Author: B4blaze News Desk

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു കല്യാണി പ്രിയദർശൻ, ഇപ്പോൾ താരം ഒരു
സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്, തന്റെ കരിയറുമായി ബന്ധപ്പെട്ട ഒരു വിശേഷമാണ്,
ഞാൻ ഒരുപാടു കാത്തിരുന്ന ഒരു സന്തോഷം തന്നെയാണ്, നടി പറയുന്നു, എന്റെ അടുത്ത തമിഴ് 
പ്രോജെക്ടിൽ എക്‌സൈറ്റഡ് ആണ്. ഞാൻ കുറച്ചു ദിവസമായി ഇതിനുവേണ്ടി കാത്തിരിക്കുവായിരുന്നു
കല്യാണി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kalyani2.jpg?resize
=696%2C869&ssl=1)

എന്റെ ഹൃദയം മുഴുവനും ഇപ്പോൾ സന്തോഷത്തിലാണ്, നിങ്ങളുടെ അനുഗ്രഹം എനിക്ക് ഒപ്പം ഉണ്ടാകണം,
എന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ സാധ്യമാകുകയാണ്, എന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ
ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്, എന്റെ വേഷം വളരെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ്,
നല്ലൊരു കഥയുമാണ്, മറ്റൊരു പ്രത്യകത സംഗീത മാന്ത്രികൻ എ ആർ റഹുമാന്റെ സാന്നിദ്യമാണ്,
ജീനി എന്നി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നായകൻ ആയി എത്തിയിരിക്കുന്നത് ജയം രവി യാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kalyani3.jpg?resize
=696%2C870&ssl=1)

കൃതി ഷെട്ടി, വാമിക ഗബ്ബി , ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. തമിഴിൽ മാത്രമല്ല
ഈ ചിത്രം മലയാളത്തിലും, തെലുങ്കിലും, കന്നടയിലും റിലീസ് ചെയ്യുന്നുണ്ട്, ശരിക്ക്  എന്റെ
ഈ ഒരു സന്തോഷം പറഞ്ഞറിയ്ക്കാൻ കഴിയിലില്ല  കല്യാണി പറയുന്നു. താരത്തിന്റെ ഈ പോസ്റ്റിനു
അമ്മ ലിസി ഉൾപ്പെടെ നിരവധിപേർ ലൈക്ക് അടിച്ചിട്ടുണ്ട്, മുൻപ് നടി പറഞ്ഞിരുന്നു തൻറെ
അമ്മയാണ് സിനിമയിൽ തന്റെ പ്രചോദനമെന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kalyani5.jpg?resize
=696%2C696&ssl=1)

 
