# ‘ഓളെ മെലഡീ മെലഡീ..’ കല്യാണി-ടൊവിനോ ചിത്രം ‘തല്ലുമാലയിലെ’ പുതിയ ഗാനം

- Link: https://ml.b4blaze.com/film-news/kalyani-tovino-movie-thallumaala-new-song
- Published: 2022-07-02T19:25:00+05:30
- Author: Gargi

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന തല്ലുമാലയിലെ പുതിയ ഗാനം
പുറത്തിറങ്ങി.. വിഷ്ണു വിജയുടെ സംഗീതത്തില്‍ ഹരിചരണ്‍, ബെന്നി ദയാല്‍ വിഷ്ണു വിജയ് 
എന്നിവര്‍ക്കൊപ്പം നടന്‍ സലിം കുമാറും ചേര്‍ന്ന് ആലപിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹമാന്‍
സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ്
നിര്‍വഹിക്കുന്നത്. വിതരണം – സെന്‍ട്രല്‍ പിക്‌ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി,
ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/thallumala-3.jpg?
resize=1248%2C650&ssl=1)

ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫര്‍ – ഷോബി പോള്‍രാജ്,
സംഘട്ടനം – സുപ്രിം സുന്ദര്‍, കലാ സംവിധാനം – ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു 
ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ,
ചീഫ് അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍–
സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് – ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം –
എ എസ് ദിനേശ്, പോസ്റ്റര്‍ – ഓള്‍ഡ്‌മോങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ്–
പപ്പെറ്റ് മീഡിയ. ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തും.
