# നിറം സിനിമ ചെയ്‌യാനുള്ള കാരണ൦ ! ആദ്യ ദിവസം തന്നെ ചിത്രത്തിന് കൂവൽ ലഭിച്ചു,വെളിപ്പെടുത്തലുമായി; കമൽ 

- Link: https://ml.b4blaze.com/film-news/kamal-about-niram-movie
- Published: 2024-02-24T12:39:49+05:30
- Author: Suji

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കമൽ ഇപ്പോൾ നിറം എന്ന സിനിമ ചെയ്യാനുള്ള
കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ
സമയത്തു നല്ല ഹിറ്റ് ആയ ചിത്രമായിരുന്ന് നിറം എന്നാൽ പടം ഇറങ്ങിയ ആദ്യ ദിവസം തീയറ്ററുകളിൽ
നല്ല കൂവൽ ആയിരുന്നു ലഭിച്ചത്, ഞാൻ വിചാരിച്ചു പടം പൊട്ടിയെന്നു, എന്നാൽ രണ്ടു ദിവസം
കഴിഞ്ഞതോടെ അതിന്റെ വിഷയവും, പ്രണയവുമെല്ലാം പ്രേക്ഷകർക്ക് മനസിലായി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/niram1.jpg?resize
=696%2C388&ssl=1)

അങ്ങനെയാണ് നിറം ഹിറ്റ് ആയത്, ഈ ചിത്രം എടുക്കാൻ ഒരു കാരണമുണ്ട്, എന്റെ കാലഘട്ടത്തിൽ
ഒന്നും ആൺപെൺ സൗഹൃദം ഉണ്ടായിട്ടില്ല, എന്തിന് പറയുന്നു നമ്മളുടെ കസിന്സിനോട് പോലും 
മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് പോലുമില്ലായിരുന്നു, എന്നാൽ എന്റെ മകൻ സ്കൂളിൽ പഠിക്കുന്ന
സമയത്തു അവനും അവന്റെ സുഹൃത്തുക്കളും, കസിൻസുമെല്ലാം ചേർന്ന് നല്ല സൗഹൃദം പങ്കുവെക്കുന്നത്
താൻ കണ്ടിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kamal1-2.jpg?resize
=696%2C526&ssl=1)

ആൺകുട്ടികളും, പെൺകുട്ടികളും എടാ പോടന്നൊക്കെ വിളിക്കുന്നത് താൻ കേട്ടിട്ടുണ്ട്, ഇതിന്
കുറിച്ച് ഞാൻ മകനോട് ചോദിച്ചു,അങ്ങനെയാണ് എനിക്ക് ഇങ്ങനൊരു സിനിമ ചെയ്യാൻ തോന്നിയത്,
സൗഹൃദവും, പ്രണയവും എല്ലാം ചേർന്ന് ഒരു ചിത്രം അതാണ് നിറം, ആദ്യം ഈ പ്രണയവും, സൗഹൃദയവും
ഒന്നും തന്നെ പ്രേക്ഷകർക്ക് മനസിലായില്ല അതുകൊണ്ടു ആദ്യം ചിത്രത്തിന് കൂവൽ ആയിരുന്നു
എന്നാൽ പിന്നീട് അവർ ചിത്രത്തെ ഉൾക്കൊണ്ട് അങ്ങനെയാണ് ചിത്രം ഹിറ്റ് ആയത് കമൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/niram4.jpg?resize
=696%2C389&ssl=1)

 
