# ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ മാമുക്കോയ ആദ്യം ചോദിച്ചത് പരിഹസിക്കുകയാണോ എന്നാണ്, കമൽ 

- Link: https://ml.b4blaze.com/film-news/kamal-about-perumazhakalam-movie-and-mamukoya
- Published: 2024-04-22T15:35:26+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. എന്നാൽ കമലിന്റെ കരിയറിലെ
തന്നെ മികച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു പെരുമഴക്കാലം, ഇപ്പോൾ ചിത്രത്തെ കുറിച്ച് 
കമൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ആ ചിത്രത്തിലേക്ക് മീര ജാസ്മിന്റെ
ഉപ്പൂപ്പയായി  മാമുകോയയെ തെരഞ്ഞെടുത്തപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് കമൽ പറയുന്നതും.
സത്യത്തിൽ ഈ സിനിമയിലെ കഥാപത്രത്തെ കുറിച്ച് മാമ്മുക്കോയയോടെ പറഞ്ഞപ്പോൾ അദ്ദേഹം എന്നെ
പരിഹസിക്കുകയാണോ എന്നാണ് ആദ്യം ചോദിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/peru1.jpg?resize
=945%2C581&ssl=1)

എന്നാൽ മീരാജാസ്മിന്റെ ഉപ്പുപ്പായയെ ആദ്യം തന്റെ മനസിൽ തോന്നിച്ചത് നെടുമുടി വേണുവിനെ
ആയിരുന്നു. ശരിക്കും റസിയയുടെ ഉപ്പൂപ്പനായി നെടുമുടി വേണു മതി കാര്യം അങ്ങനെത്തെ കഥാപത്രങ്ങൾ
ആണല്ലോ അദ്ദേഹം ചെയ്യാറുള്ളത്. പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരാലോചന ഈ കഥ 
കോഴിക്കോട്ട് വെച്ചാണ് നടക്കുന്നത് അപ്പോൾ കോഴിക്കോട് ഭാഷ അറിയാവുന്ന ആളാണ് നല്ലത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mamukoya1.jpg?resize
=537%2C353&ssl=1)

അങ്ങനെ ആണെങ്കിൽ മാമുക്കോയക്ക് അത് വളരെ സാധ്യമാണ്. എന്നാൽ അത്രയും സീരിയസ് ആയ കഥാപാത്രം
ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്നായിരുന്നു ടി എ റസാക്ക് എന്നോട് പറഞ്ഞ സംശയം, എന്നാൽ
ഞാൻ പറഞ്ഞു അദ്ദേഹം ആ കഥാപാത്രം ചെയ്യ്തുകൊള്ളും എന്ന്, അങ്ങനെ അദ്ദേഹത്തെ വിളിച്ചു
ഈ കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു എന്നെ സീരിയസ് ആയ കഥാപാത്രമായി പ്രേക്ഷകർ കാണുമോ എന്ന്,
അതോ എന്നെ പരിഹസിക്കുകയാണോ എന്ന്ഞാ ൻ പറഞ്ഞു താങ്കൾ ഒരു നടൻ അല്ലെ അപ്പോൾ താങ്കൾക്ക്
ഏതുവേഷവും ചേരുമെന്ന് കമൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/kamal1.jpg?resize
=985%2C609&ssl=1)

 
