# കുഞ്ഞിനെ പ്രിയങ്ക തട്ടിയെടുത്തതോ? ആരോപണവുമായി സിനിമാതാരം!

- Link: https://ml.b4blaze.com/film-news/kamal-about-priyanka-surrogate
- Published: 2022-01-23T16:14:31+05:30
- Author: Rahul

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാടക ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മ ആയിരിക്കുകയാണ്.
ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നാണിപ്പോള്‍ പ്രിയങ്കയുടെ മാതൃത്വം. പ്രിയങ്ക 
തന്നെയാണ് താനും നിക്ക് ജോനാസും അമ്മയും അച്ഛനും ആയ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും
അറിയിച്ചത്. ഇരുവര്‍ക്കും ആശംസകളോടൊപ്പം വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/priyankaa-300x169.
jpg?resize=960%2C541&ssl=1)

പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍. ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച
കുറിപ്പാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് ട്വീറ്റിലൂടെയായി
നടന്‍ പ്രിയങ്കയെയും നിക്കിനെയും പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ”കിരണ്‍
റാവുവിന് അവരുടെ മകന്‍ ആസാദിനെ കിട്ടിയത് വാടക ഗര്‍ഭപാത്രത്തിലൂടെയാണെന്നത് നിങ്ങള്‍ക്ക്
ഓര്‍മ്മയില്ലേ, ശരീരം അതുപോലെ ഭംഗിയോടെ നിലനിര്‍ത്തണമെങ്കില്‍ വയറ്റിലൂടെ ഒരു കുഞ്ഞിന്
ജന്മം നല്‍കരുതെന്ന് അവള്‍ കരുതി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Kamaal_Rashid_Khan-
300x225.jpg?resize=885%2C664&ssl=1)

ഇപ്പോള്‍ അവരുടെ വിവാഹമോചനം നടന്നു. സമാനമായി ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും വാടകഗര്‍ഭധാരണത്തിലൂടെ
കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ ഇനി സംഭവിക്കാന്‍ പോവുന്നത് എന്തായിരിക്കും?”
എന്നാണ് കമാലിന്റെ ഒരു ട്വീറ്റ്. ”ദത്ത് എടുക്കലും വാടക ഗര്‍ഭധാരണവും ഒക്കെ ഒന്ന് തന്നെയാണ്.
എങ്ങനെയായാലും അമ്മ ഒന്ന് മാത്രമേയുള്ളു. ഒമ്പത് മാസത്തോളം കുഞ്ഞിനെ വയറ്റില്‍ സൂക്ഷിച്ചവള്‍,
പണത്തിന്റെ ബലത്തില്‍ ചില പണക്കാര്‍ ആ കുട്ടിയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/priyanka-nick-cover-
photo-d0814b635cd44e1fb6bf6cca4f1b3b53-300x300.jpg?resize=1085%2C1085&ssl=1)

അതിനാല്‍ ഇത് ദത്തെടുക്കല്‍ പോലെ തന്നെയാണ്. അതിന് മറ്റൊരു അര്‍ഥമില്ല. ഒരു കുഞ്ഞിനെ
ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് മറ്റൊരു ട്വീറ്റ്. വിമര്‍ശനങ്ങള്‍
എല്ലാ ഭാഗത്ത് നിന്നും വരുന്നുണ്ട് എങ്കിലും ഇവയോടൊന്നും ഔദ്യോഗികമായി താരദമ്പതികള്‍
പ്രതികരിച്ചിട്ടില്ല.

 
