# മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം നയൻതാരയും!!

- Link: https://ml.b4blaze.com/film-news/kamal-haasan-and-mani-ratnam-in-the-film-heroine-nayanthara
- Published: 2023-04-24T10:43:47+05:30
- Author: Ajay

ഉലകനായകൻ കമലഹാസനും പ്രശസ്ത സംവിധായകൻ മണിരത്നവും 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന
ചിത്രമാണ് KH234. സിനിമയ്ക്ക് താൽക്കാലികമായി ഇട്ടിരിക്കുന്ന പേരാണ് KH234. സിനിമ ഇപ്പോൾ
പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

![Nayanthara](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/Nayanthara.
jpg?resize=1200%2C675&ssl=1)

എ ആർ റഹ്‌മാനാണ് കെഎച്ച് 34 എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മണിരത്‌നത്തിന്റെ
മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് സ്റ്റുഡിയോ, കമലിന്റെ രാജ് കമൽ
ഫിലിം ഇന്റർനാഷണൽ എന്നിവ ചേർന്നാണ് കെഎച്ച് 234 എന്ന സിനിമ നിർമ്മിക്കുന്നത്.അതേ സമയം
കോളിവുഡിൽ നിന്നെത്തുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് 
ചിത്രത്തിൽ നായികയാവുന്നത് എന്നാണ് വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kamal-hassan-mani-
ratnam.jpg?resize=1280%2C720&ssl=1)

നയൻ താരയുമായി ർച്ചകൾ നടക്കുന്നുണ്ടെന്നും സിനിമ ചെയ്യാൻ താരം തയ്യാറാണെന്നുമാണ് സൂചന.
അങ്ങനെ സംഭവിച്ചാൽ കമൽഹാസനും മണിരത്നത്തിനുമൊപ്പമുള്ള നയൻതാരയുടെ ആദ്യ ചിത്രമായിരിക്കും
ഇത്. അതേ സമയം ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.
തൂങ്കാ വനം, മന്മദൻ അമ്പു എന്നീ ചിത്രങ്ങളിൽ തൃഷ കമലിന്റൈ നായികയായി എത്തിയുന്നു.
