# അന്ന് ഞങ്ങൾ പതിവില്ലാതെ പരസ്പരം കെട്ടിപിടിച്ചു; വളരെ നേരം നീണ്ട ആലിംഗനം ആയിരുന്നു അത് – കമലഹാസന്റെ  വെളിപ്പെടുത്തൽ

- Link: https://ml.b4blaze.com/film-news/kamal-haasan-sreedevi-last-meeting
- Published: 2020-07-03T19:16:44+05:30
- Author: Rahul

തെന്നിന്ത്യലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു കമലഹാസനും ശ്രീദേവിയും,
ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. ഇരുപതിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ച്
അഭിനയിച്ചു, ഒരുകാലത്ത് ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങൾ ആയിരുന്നു
ഇരുവരും. സഹസംവിധായകന്‍ എന്ന നിലയില്‍ ശ്രീദേവിയുടെ റിഹേഴ്സല്‍ നടത്തുന്നത് താൻ ആയിരുന്നു.
പ്രണയ രംഗങ്ങളിലും മറ്റും ഒരുമിച്ചു കണ്ടതും പരസ്പരം പേര് വിളിക്കുന്നതുമൊക്കെ പലരെയും
തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും കമല്‍ഹാസ്സന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sreedevi.jpeg?resize
=800%2C448&ssl=1)

1976 ല്‍ മൂണ്‍ട്രു മുടിച്ചു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് കമൽഹാസൻ ആദ്യമായി
ശ്രീദേവിയെ കാണുന്നത്, അന്ന് ശ്രീദേവിക്ക് പതിമൂന്നു വയസ്സായിരുന്നു, പിന്നീട് ഇരുവരും
നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. അതിന് ശേഷം 28 ചിത്രങ്ങളില്‍ താര ജോഡികളായി
ഇരുവരും അഭിനയിച്ചു. ഒരു ചെറിയ പെൺകുട്ടിയായി എത്തിയ ശ്രീദേവി തന്റെ മുന്നിൽ വലിയ ഒരു
നടി ആയി മാറി എന്നും കമലഹാസൻ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം കണ്ട ശ്രീദേവിയുടെ‘
അമ്മ നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് പലതവണ ചോദിച്ചിട്ടുണ്ട് എന്ന് കമലഹാസൻ പറയുന്നു.
എന്നാല്‍ ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് എങ്ങനെ വിവാഹം കഴിക്കാന്‍ കഴിയും അമ്മേ എന്നാണ്
താന്‍ തിരിച്ചു ചോദിക്കാറുള്ളതെന്നും കമലഹാസന്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/kamalahasan.jpg?
resize=960%2C562&ssl=1)

ഇരുവരും പരസ്പരം സഹോദരി സഹോദരന്മാരെ പോലെ ആണ് കണ്ടതെന്നും യാഷ് സ്റ്റുഡിയോയില്‍ വെച്ച്‌
പരസ്പരം കണ്ട്മുട്ടിയപ്പോള്‍ പതിവില്ലാതെ ഞങ്ങള്‍ കെട്ടിപിടിച്ചെന്നും കുറച്ചു നേരം
നീണ്ട ആലിംഗനം അന്നായിരുന്നു അവസാനമായി ചെയ്തതെന്നും കമല്‍ ഹാസന്‍ ഇരുപതാമത് ജിയോ മാമി
മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പറഞ്ഞിരുന്നു.

 
