# മീശപിരിച്ച് കിടിലൻ ലുക്കിൽ കമൽഹാസൻ; ഇന്ത്യൻ 2 ഉടനെയെത്തുമോയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/kamal-hasan-indian-2-look
- Published: 2022-09-20T15:33:58+05:30
- Author: Ajay

കമൽഹാൻ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇന്ത്യൻ. 1996 ശങ്കർ സംവിധാനം ചെയ്ത ചിത്രം
തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.കമൽഹാസൻ ഇരട്ട വേഷത്തിൽ
എത്തിയ ചിത്രം ആ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.
വൻ വിജയമായിരുന്ന ചിത്രത്തിന്‌റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷകളോയുകൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/INDIAN-3-1024x576.
jpg?resize=696%2C392&ssl=1)

ചിത്രത്തിന്‌റെ ഷൂട്ടിംഗ് താരങ്ങൾക്കൊപ്പം ചെന്നൈയിൽ പുനരാരംഭിച്ചു എന്നാണ് പുറത്ത്
വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി അടുത്ത വർഷമായിരിക്കും
സിനിമ പ്രദർശനത്തിനെത്തുക. വിക്രം സിനിമയുടെ ലുക്കിൽ നിന്ന് മാറി ഇന്ത്യൻ 2നായി മീശപിരിച്ച്
കിടിലൻ ലുക്കിൽ കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

 ഏറെ നാളുകൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. അനിരുദ്ധാണ്
ചിത്രത്തിന് സംഗീതമൊരുക്കുന്നത്.200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ നായികയാവുന്നത്
കാജൽ അഗർവാളാണ്.ബോളിവുഡ് താരം വിദ്യുത് ജമാൽ വില്ലൻ വേഷത്തിലെത്തുന്നുണ്ടത്രെ. ഐസ്വര്യ
രാജേഷും പ്രിയ ഭവാനിയും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

 
