# കമലിന്റെ സഹായി പ്രവർത്തിച്ച ഷൈൻ ഇനിയും നടൻ ആയി എത്തുന്നു 

- Link: https://ml.b4blaze.com/film-news/kamal-next-cinima-in-actor-shine-tom-chacko
- Published: 2023-06-09T17:33:29+05:30
- Author: Suji

മലയാള സിനിമയിൽ നിരവധി സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, ഇപ്പോൾ കമലിന്റെ 
അടുത്ത പുതിയ ചിത്രത്തിൽ നായകൻ ആയി ഷൈൻ ടോം ചാക്കോ എത്തുന്നു.മുൻപ് താരം കമലിന്റെ സഹായി
ആയാണ് സിനിമയിൽ പ്രവർത്തിച്ചത്. ഇപ്പോൾ താരം സഹായി എന്ന പേരിൽ മാറി നായകൻ ആയി എത്തുകയാണ്.
ആദ്യമായാണ് ഷൈൻ കമലിന്റെ സിനിമയിൽ നായകൻ ആയി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kamal1.jpg?resize
=696%2C365&ssl=1)

എന്നാൽ കമൽ സംവിധാനം ചെയ്യ്ത ഗദാമ  എന്ന ചിത്രത്തിൽ ഷൈൻ ചെറിയ വേഷത്തിൽ എത്തുന്നുണ്ട്,
എന്നാൽ കമൽ ഇപ്പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  ഷൈൻ നായകൻ ആയാണ് എത്തുന്നത്.
എന്നാൽ ഇപ്പോൾ ഷൈൻ തിരക്ക് പിടിച്ച നടന്മാരിൽ ഒരാൾ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/shine1.jpg?resize
=623%2C350&ssl=1)

തല്ലുമാല, കൊറോണ പേപ്പേഴ്‌സ്, വിചിത്ര൦, നീല വെളിച്ചം, ലൈവ് തുടങ്ങിയ ചിത്രങ്ങളിൽ താരം
അഭിനയിച്ചിരിക്കുന്നു, ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ ചിത്രങ്ങളിലും
സ്ഥാനം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ കമൽ, ഷൈൻ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ
കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/shine2.jpg?resize
=696%2C475&ssl=1)
