# ‘ചെറുക്കന്‍ കൂട്ടരാ…? പെണ്ണിന്റെ…’ വിക്രം സിനിമയിലെ ഒരു അടിപൊളി രംഗം വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/kamalhassan-fahad-vijay-sethupathi-vikram-movie-on-hotstar
- Published: 2022-07-12T20:22:46+05:30
- Author: Gargi

കമല്‍ഹാസന്‍- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ ‘വിക്രം’ മികച്ച വിജയമാണ് നേടിയത്.
തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം മറ്റ് സംസ്ഥാനങ്ങളിലും ബോക്‌സ് ഓഫീസ്
റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലുമെത്തിയിരിക്കുകയാണ്.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ജൂലൈ എട്ടിനാണ് സ്ട്രീമിംഗ് ആരംഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-movie-1-2.
jpg?resize=1200%2C667&ssl=1)

ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ്
ചിത്രത്തില്‍ അഭിനയിച്ചത്. ശ്രദ്ധേയമായ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ
ഫഹദും വിജയ് സേതുപതിയും തമ്മിലുള്ള ഒരു രംഗത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്
ഹോട്‌സ്റ്റാര്‍ മലയാളം യൂട്യുബ് ചാനല്‍. വിവാഹ വീട്ടിലെത്തുന്ന ഒരു രംഗമാണിത്. തനതായ
ശൈലിയിലുള്ള ഫഹദിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-movie.1.1625100-
1.jpg?resize=623%2C350&ssl=1)

കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. ‘വിക്ര’ത്തിന്റെ ഓഡിയോ
റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ 
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം.

നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ്
അറിയിച്ചിരുന്നു. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍
രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം
സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
