# കമ്മട്ടിപ്പാടത്തിലെ അനിതയുടെ മാറ്റം കണ്ടോ ? തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ !

- Link: https://ml.b4blaze.com/film-news/kammattipadam-fame-shaun-romys-latest-picture-goes-viral
- Published: 2021-11-01T19:59:48+05:30
- Author: Rahul

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചലച്ചിത്രമായിരുന്നു കമ്മട്ടിപാടം.
ദുൽഖർ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി തയ്യാറാക്കിയ ചിത്രം വലിയ സ്വീകാര്യതയാണ്
ജനങ്ങളിൽ നിന്നും കരസ്ഥമാക്കിയത്. ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും 
വരെ ആരാധകരുണ്ട്. കാരണം അത്രമാത്രം മലയാള സിനിമ പ്രേമികളുടെ മനസ്സ് നിറയ്ക്കുവാൻ കമ്മട്ടിപ്പാടം
എന്ന സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച 
ചിത്രവും ഇത് തന്നെയായിരുന്നു.കമ്മട്ടിപ്പാടത്തിൽകൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ്
ഷോൺ റോമിയുടേത്. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച
സ്വീകാര്യതയായിരുന്നു ഷോണിന്റെ കഥാപാത്രത്തിനും ലഭിച്ചത്. അധികം മേക്കപ്പും ഒരുക്കവും
ഒന്നുമില്ലാതെ സ്വതസിദ്ധമായ സൗന്ദര്യം കൊണ്ട് മലയാളികളുടെ മനം കവർന്ന താരത്തെ പിന്നീട്
മലയാള സിനിമയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇന്നിപ്പോൾ
അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
ബിക്കിനിയിൽ തിളങ്ങുകയാണ് ചിത്രത്തിൽ. ഇതിനോടകം സോഷ്യൽ മീഡിയ ഒന്നടങ്കം താരത്തിന്റെ
ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ച
ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. എന്നാണ് താരം ഇനി മലയാള സിനിമയിലേക്ക് തിരികെ
എത്തുക എന്നാണ് ആരാധകർ ചോദിക്കുന്നത്.
