# ‘ഡയറക്ടറെ സന്തോഷിപ്പിക്കണം എന്നാണ് പറയുക’; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് കങ്കണ

- Link: https://ml.b4blaze.com/film-news/kangana-ranaut-fearlessly-exposes-bollywoods-casting-couch-culture
- Published: 2024-04-26T22:24:06+05:30
- Author: Ajay

ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് കങ്കണ ശര്‍മ. ഇപ്പോള്‍
തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. വ്യക്തി ജീവിതത്തിലും
പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിച്ച വ്യക്തിയാണ് താനെന്നാണ് കങ്കണ
പറയുന്നത്. പ്രണയത്തിലും വിവാഹത്തിലും ചതിക്കപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തന്നെ
താന്‍ ഗര്‍ഭിണിയായി. എന്നാല്‍ ഇതോടെ യോഗേഷില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പ്രസവിക്കാനുള്ള
സമയം ആയപ്പോഴേക്കും യോഗേഷ് തന്നെ വിട്ട് പോയെന്ന് കങ്കണ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kangana1-.jpg?resize
=1200%2C628&ssl=1)

സിനിമ ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന സമയത്ത് ആളുകള്‍ തെറ്റായ
ചില ആവശ്യങ്ങള്‍ പറഞ്ഞ് എത്തിയിട്ടുണ്ട്. ആളുകള്‍ തന്നെ വിളിച്ചിട്ട് ഒരു സിനിമയുണ്ടെന്നും
അതില്‍ ബോള്‍ഡ് സീനുകള്‍ ചെയ്യണമെന്ന് ഒക്കെ പറഞ്ഞിട്ടുണ്ടെന്ന് കങ്കണ പറയുന്നു. പലതവണ
ഫോണിലൂടെ ഒത്തുതീര്‍പ്പ് സംസാരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

ബോളിവുഡിനേക്കാള്‍ സൗത്തില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. അവര്‍ എല്ലാം
സെറ്റ് ചെയ്ത് വെച്ചിരിക്കുകയായിരിക്കും. ഡയറക്ടറെ സന്തോഷിപ്പിക്കണം എന്നാണ് പറയുകയെന്നാണ്
നടിയുടെ വാക്കുകൾ. ഇത് കേള്‍ക്കുന്ന ഉടനെ തന്നെ താന്‍ ഓഫര്‍ നിരസിക്കും. ഇപ്പോള്‍ തനിക്ക്
ഓഫറുകള്‍ ഒന്നുമില്ലെന്നും ഉടനെ വര്‍ക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി 
കൂട്ടിച്ചേര്‍ത്തു.
