# ‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

- Link: https://ml.b4blaze.com/film-news/kangana-ranaut-hints-at-joining-politics
- Published: 2022-10-29T20:01:14+05:30
- Author: Gargi

ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ അവസരം വന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന്
സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരുമോ എന്ന്
ഇന്ത്യാ ടുഡേ കോണ്‍ക്ലേവിന്റെ അവതാരകയുടെ ചോദ്യത്തിന്, ഹിമാചല്‍ പ്രദേശിലെ ആളുകള്‍ 
എനിക്ക് സേവിക്കാന്‍ അവസരം നല്‍കിയാല്‍ വളരെ നല്ലതായിരിക്കും എന്നായിരുന്നു നടിയുടെ
മറുപടി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രാഷ്ട്രീയത്തില്‍
ഇറങ്ങാന്‍ തയ്യാറാണെന്ന് കങ്കണ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍
താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി എല്ലാ തരത്തിലുള്ള പങ്കാളിത്തത്തിനും തയ്യാറാണെന്നും
അവര്‍ കൂട്ടിച്ചേര്‍ത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kangana-1.jpg?resize
=1280%2C720&ssl=1)

ഹിമാചല്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്വീന്‍ നടി ബിജെപിയെ
പിന്തുണയ്ക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ 
പ്രദേശ് വീഴില്ലെന്നും അവര്‍ പറഞ്ഞു. ഹിമാചലില്‍ എഎപിയുടെ സൗജന്യങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും
നടി പറഞ്ഞു.

![Kangana Ranaut (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/
cropped-Kangana-Ranaut-3.jpg?resize=640%2C853&ssl=1)

അതേസമയം, എമര്‍ജന്‍സിയിലാണ് കങ്കണ അടുത്തതായി അഭിനയിക്കുന്നത്. എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന
വരാനിരിക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ടീസറിനൊപ്പം
ചിത്രത്തിലെ ഫസ്റ്റ് ലുക്കും താരം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
