# കൃഷ്ണന്‍ നല്‍കിയതിലും നല്‍കാത്തതിനും ഞാന്‍ എന്നേക്കും നന്ദിയുള്ളവളായിരിക്കും!! ദേശീയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് കങ്കണ

- Link: https://ml.b4blaze.com/film-news/kangana-ranaut-reacts-after-national-film-awards
- Published: 2023-08-24T22:01:31+05:30
- Author: Anu

69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലു അര്‍ജ്ജുന്‍ 
മികച്ച നടനും ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാരുമായത്. മാധവന്റെ റോക്കട്രി 
ഇഫക്ടാണ് മികച്ച ചിത്രമായത്. പുരസ്‌കാരം നേടിയവര്‍ക്കെല്ലാം അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്
നടി കങ്കണ റണാവത്ത്.

അവാര്‍ഡ് ലഭിച്ചവര്‍ക്ക് എല്ലാം അഭിനന്ദനങ്ങള്‍ എന്ന് കങ്കണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒന്നാണ് ദേശീയ പുരസ്‌കാര
വേദികള്‍. പല ഭാഷകളിലെ പല ചിത്രങ്ങളെ ഇത്തരത്തില്‍ അവാര്‍ഡുകളിലൂടെ അറിയുന്നതും പരിചയപ്പെടുത്തുന്നതും
വിസ്മയമാണെന്നും കങ്കണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
  കങ്കണയുടെ ചിത്രം തലൈവിയും പുരസ്‌കാരത്തിനുള്ള
നിര്‍ദേശപട്ടികയില്‍ ഉണ്ടായിരുന്നു. ആലിയ ഭട്ടിനൊപ്പം കങ്കണയും മികച്ച നടിയുട നിര്‍ദേശപട്ടികയിലുണ്ടായിരുന്നു.‘
തലൈവിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ നിരാശരായവര്‍ എല്ലാവരും ഇതു മനസിലാക്കണം.

കൃഷ്ണന്‍ എനിക്ക് നല്‍കിയതിലും നല്‍കാത്തതിനും ഞാന്‍ എന്നേക്കും നന്ദിയുള്ളവളായിരിക്കും.
കല ആത്മനിഷ്ഠമാണ് ജൂറി അവരുടെ പരമാവധി ചെയ്തുവെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍ നേര്‍ന്ന് ഹരേ കൃഷ്ണ എന്നു കുറിച്ചാണ് കങ്കണ
പോസ്റ്റ് അവസാനിക്കുന്നത്.
