# ഞാന്‍ അഭിനയിച്ചാല്‍ നിങ്ങളുടെ ചിത്രം പരാജയപ്പെടും!! അനിമല്‍ സംവിധായകനോട് കങ്കണ

- Link: https://ml.b4blaze.com/film-news/kangana-ranaut-reacts-as-sandeep-reddy
- Published: 2024-02-06T21:31:27+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി കങ്കണ റണൗട്ട്. തന്റെ പരാമര്‍ശങ്ങള്‍ നടിയെ 
പലപ്പോഴും വിവാദത്തില്‍പ്പെടുത്താറുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം തുറന്ന് അഭിപ്രായം
പറയാറുണ്ട്. അതിന്റെ പേരില്‍ താരം രൂക്ഷ വിമര്‍ശനത്തിനിരയാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. എക്‌സിലൂടെയാണ് താരത്തിന്റെ
പുതിയ വെളിപ്പെടുത്തല്‍. സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപിന്റെ സിനിമയില്‍ തനിക്ക് വേഷം വേണ്ടന്നാണ് നടി വെളിപ്പെടുത്തുന്നത്. കഥയ്ക്ക്
ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നായിരുന്നു സംവിധായകന്‍
പറഞ്ഞത്. ക്വീനിലെ കങ്കണയുടെ പ്രകടനം തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.

രണ്‍ബീറിനെ നായകനാക്കി സന്ദീപ് റെഡ്ഡിയൊരുക്കിയ പുതിയ ചിത്രം അനിമലിനെ കങ്കണ വിമര്‍ശിച്ചിരുന്നു.
പിന്നാലെ സംവിധായകന്‍ കങ്കണയുടെ സിനിമകളെ പ്രശംസിക്കുകയാണ് ചെയ്തത്. തനിക്ക് കങ്കണയ്‌ക്കൊപ്പം
സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അതിനായിരുന്നു കങ്കണയുടെ
രൂക്ഷമായ മറുപടിയെത്തിയത്.

‘നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാ കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും
വേണം. എന്റെ റിവ്യൂവിനോട് പുഞ്ചിരിയോടെ പെരുമാറിയതിലൂടെ താങ്കളുടെ മനോഭാവം വ്യക്തമാകുന്നു.
എന്നാല്‍ എനിക്ക് നിങ്ങളുടെ സിനിമയില്‍ റോള്‍ നല്‍കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ
ആല്‍ഫ മെയില്‍ നായകന്മാര്‍ ഫെമിനിസ്റ്റുകളായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും
പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഉണ്ടാക്കുക. സിനിമാ വ്യവസായത്തിന് നിങ്ങളെ
ആവശ്യമാണ്,’ എന്നാണ് കങ്കണ എക്‌സില്‍ കുറിച്ചത്.
  സ്ത്രീകളെ മര്‍ദിക്കുന്ന സിനിമകള്‍
കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഓടുന്നുവെന്നും ഈ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു
കങ്കണ ചിത്രത്തിനെ വിമര്‍ശിച്ചത്

> समीक्षा और निंदा एक नहीं होते, हर तरह की कला की समीक्षा और चर्चा होनी चाहिए यह
> एक सामान्य बात है ।
>  संदीप जी ने जैसे मेरी समीक्षा पे मुस्कुराते हुए मेरे प्रति
> आदर का भाव दिखाया, ये कहा जा सकता है की वो सिर्फ़ मर्दाना फ़िल्में ही नहीं बनाते,
> उनके तेवर भी मर्दाना हैं, धन्यवाद सर ????… [https://t.co/qi2hINWYcu](https://t.co/qi2hINWYcu)
> — Kangana Ranaut (@KanganaTeam) [February 5, 2024](https://twitter.com/KanganaTeam/status/1754539787862888701?ref_src=twsrc%5Etfw)
