# പ്രശസ്തിയും പണവും വേണ്ടന്ന് വയ്ക്കാന്‍ അന്തസ് വേണം!! കോടികള്‍ തന്നാലും വിവാഹച്ചടങ്ങില്‍ ഐറ്റം ഡാന്‍സ് കളിക്കില്ല-കങ്കണ റണാവത്

- Link: https://ml.b4blaze.com/film-news/kangana-ranaut-takes-a-swipe-at-bollywood-stars-participaed-in-anat-ambani-wedding
- Published: 2024-03-23T21:04:37+05:30
- Author: Anu

ബോളിവുഡിലെ ആരാധകരേറെയുള്ള താരമാണ് നടി കങ്കണ റണാവത്ത്. സിനിമകളേക്കാള്‍ തന്റെ നിലപാടുകളാണ്
താരത്തിനെ വൈറലാക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ നിലപാടുകള്‍ താരത്തിനെ വിവാദങ്ങളില്‍പ്പെടുത്താറുണ്ട്.

അടുത്തിടെയായിരുന്നു മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ബോളിവുഡ്
ലോകം ഒന്നടങ്കം പങ്കെടുത്ത വലിയ ആഘോഷരാവായിരുന്നു അനന്തിന്റെ വിവാഹം. ദിവസങ്ങള്‍ നീണ്ട
വിവാഹാഘോഷങ്ങളില്‍ ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു.
  ഇപ്പോഴിതാ വിവാഹാഘോഷങ്ങളില്‍
പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്ക് നേരേ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ
റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്ന് വയ്ക്കാന്‍ വ്യക്തിത്വവും അന്തസും വേണമെന്ന്
കങ്കണ സോഷ്യലിടത്ത് കുറിച്ചു.

”സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും
വിവാഹച്ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകള്‍ പോലും വേണ്ടായെന്നു
വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും
അന്തസും വേണം’- എന്നാണ് കങ്കണ റണാവത്ത് പങ്കുവച്ചത്.
  ഗുജറാത്തിലെ ജാംനഗറിലായിരുന്നു
അനന്തിന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍,
ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
