# ദൃശ്യവിസ്മയമായി കങ്കുവ!! കോരിത്തരിപ്പിച്ച് ടീസര്‍

- Link: https://ml.b4blaze.com/film-news/kanguva-sizzle-teaser
- Published: 2024-03-19T23:51:50+05:30
- Author: Anu

കോളിവുഡില്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ.
ആരാധകരുടെ കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.
ശിവയുടെ സംവിധാനം ചെയ്ത കങ്കുവയുടെ ടീസര്‍ എത്തിയിരിക്കുകയാണ്.

ഹോളിവുഡ് വൈബിലാണ് ഒരു മിനിറ്റിന് താഴെ ദൈര്‍ഘ്യമുള്ള ടീസര്‍ എത്തിയിരിക്കുന്നത്. സൂര്യയും
ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലുള്ളത്. ആദ്യ കാഴ്ചയില്‍
തന്നെ ആകാംക്ഷ നിറയ്ക്കുന്നതാണ് ടീസര്‍.
  ടീസറിന്റെ ബിജിഎം സ്‌കോറിനും കളറിംഗിനും 
വിഎഫ്എക്‌സിനും കൈയ്യടിയ്ക്കുകയാണ് ആരാധകലോകം. ടീസര്‍ ഇറങ്ങിയതോടെ നിമിഷങ്ങള്‍ക്കകം
തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചിരിക്കുന്നത്. സിനിമ തിയ്യേറ്ററിലെത്താന്‍ കാത്തിരിക്കുകയാണെന്നാണ്
ആരാധകര്‍ പറയന്നത്.

ചിത്രത്തില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ദിഷാ പഠാണിയാണ് നായിക. പ്രാചീന കാലഘട്ടത്തിലെ
കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. സൂര്യ കങ്കുവ എന്ന
ടൈറ്റില്‍ കഥാപാത്രമായിട്ടാണ് എത്തുന്നത്. പെരുമാച്ചി എന്ന കഥാപാത്രമായി ബോബി ഡിയോള്‍
എത്തുന്നു.
  ഐമാക്‌സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തുക. ഗായിക ദേവി ശ്രീ
പ്രസാദാണ് കങ്കുവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ 
എത്തുന്ന സിനിമ 38 ഭാഷകളിലായാണ് എത്തുന്നത്.
