# എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും

- Link: https://ml.b4blaze.com/film-news/kani-kusruthi-about-life
- Published: 2023-06-14T11:24:25+05:30
- Author: Rahul

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും
ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും
പങ്കുവെക്കാറുണ്ട്. പലപ്പോഴും കനി കുസൃതിക്ക് എതിരെ നിരവധി വിമര്ശനങ്ങൾഉണ്ടായിട്ടുണ്ട്.
എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബോൾഡ് ഫോട്ടോഷൂട്ടുകളിൽ കൂടി പലപ്പോഴും കനി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ ചിത്രങ്ങൾക്ക് എതിരെ വിമർശനങ്ങളുമായി വരുന്നവരുടെ എണ്ണവും കുറവായിരുന്നില്ല. എന്നാൽ
അതൊന്നും തനിക്ക് വിഷയമായിരുന്നില്ല. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും
കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Kani-Kusruti-Images.
jpg?resize=480%2C720&ssl=1)

 

ഇപ്പോഴിത ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ 
നേടിയിരിക്കുന്നത്. ബിരിയാണി എന്ന ചിത്രത്തിൽ വിവസ്ത്രയായി താരം അഭിനയിച്ചിരുന്നു. 
അതിനെ കുറിച്ചാണ് താരം പറയുന്നത്. ഒരു ചിത്രത്തിൽ ഞാൻ പൂർണ്ണ ന,ഗ്ന യായി അഭിനയിച്ചിട്ടുണ്ട്.
അതിൽ എനിക്ക് യാതൊരു കുഴപ്പവും തോന്നിയിട്ടില്ല. കാരണം എന്റെ മുഖം പോലെ തന്നെയാണ് എന്റെ
ശരീരവും എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അത് കൊണ്ട് ശരീരം കണ്ടാലും അതിൽ എന്താണ് 
ഇത്ര കുഴപ്പമായി പറയാനുള്ളത് എന്നും കനി ചോദിക്കുന്നു. ഒരു സമയത്ത് ഞാൻ വളരെ നാണം കുണുങ്ങിയായ
ഒരു കുട്ടി ആയിരുന്നു. എന്നെ ഞാൻ പോലും കാണുന്നത് എനിക്ക് നാടക്കേട് ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Kani-Kusruti.jpg?
resize=700%2C466&ssl=1)

എന്നാൽ ഒരു സമയം ആയപ്പോൾ എനിക്ക് ആ നാണക്കേട് അങ്ങ് മാറി. പിന്നെ എന്തായാലും ഒരു കുഴപ്പവും
ഇല്ല എന്ന സ്ഥിതി ആയി. വളരെ പച്ചപ്പും നടൻ രീതിയും എല്ലാം ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയിരുന്നു
ഞാൻ. ബോംബെയിലേക്ക് ഞാൻ പെട്ടന്ന് പോയപ്പോൾ അവിടുത്തെ രീതികളുമായി ഇണങ്ങി പോകാൻ എനിക്ക്
ബുദ്ധിമുട്ട് ആയിരുന്നു. എല്ലാവരും കരുതിയത് ഞാൻ ജോലിക്ക് വേണ്ടിയാണ് ബോംബെയിലേക്ക്
പോയത് എന്നാണ്. എന്നാൽ ആ സമയത്ത് എനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിനെ
കാണാൻ വേണ്ടിയാണ് അങ്ങോട്ട് പോയത്. അതിനു ശേഷം ആണ് ഞാൻ പുറം ലോകവുമായി കൂടുതൽ ഇടപെഴകാൻ
തുടങ്ങിയത് എന്നുമാണ് കനി കുസൃതി പറയുന്നത്.
