# പ്രീഡിഗ്രിക്ക് പഠിക്കുന്നവനോട് എനിക്ക് പ്രേമം! ഒരു ദിവസം തന്നെ മൂന്നും നാലും എഴുത്തുകൾ കൊടുക്കാറുണ്ട്, പ്രണയത്തെ കുറിച്ച് കനി കുസൃതി 

- Link: https://ml.b4blaze.com/film-news/kani-kusruti-about-love-affair
- Published: 2024-05-04T12:31:31+05:30
- Author: Suji

പ്രണയ ബന്ധങ്ങളിലെ പൊസ്സസ്സീവിൻസിനെ കുറിച്ച് തുറന്നു പറയുകയാണ് നടി കനി കുസൃതി. ഒരു
ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ
കുറിച്ച് തനിക്ക് മനസിലായത് 25 വയസിലാണ്, ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും
നാലും കത്ത് കൊടുത്തിട്ടുണ്ട് , അങ്ങനെ ചെയ്യ്തത്  13-ാമത്തെ വയസിലായിരുന്നു. അന്ന്
അവന്‍ പ്രീ ഡിഗ്രി പഠിക്കുകയാണ്. ഞാന്‍ എട്ടാം ക്ലാസിലും,അന്നും എനിക്ക് പൊസസീവ്‌നെസ്
എന്താണെന്ന് അറിയില്ല നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/k-1ani1.jpg?resize
=640%2C800&ssl=1)

ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നിരുന്നു എന്നൊക്കെ അവന്‍ പറഞ്ഞാലും അതിനെന്താ എന്ന
മട്ടിലാണ് ഞാന്‍ ഇരിക്കുന്നത്, ഈ കാര്യം തന്റെ മാതാപിതാക്കളോടും പറഞ്ഞിട്ടുണ്ട് നടി
പറയുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് അന്നൊക്കെ ഞാന്‍ ഒരാളെ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്
എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നുവെച്ചാല്‍ അവര്‍ എന്താണെന്നൊന്നും എനിക്ക് അറിയില്ല.
ഞാന്‍ പ്രേമത്തിലാണ്. അത്രേയുള്ളൂ കനി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/k-1ani2.jpg?resize
=640%2C800&ssl=1)

എന്നാൽ അവരെ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടില്ലെങ്കിലും കുഴപ്പമില്ല, അവര്‍ എന്നെ
നോക്കുന്നത് പോലും എനിക്ക് സംഭവമല്ലാതായിരിക്കുന്നു. പക്ഷെ ഒരു 25,26 വയസിലൊക്കെയാണ്
ഈ പറയുന്ന വ്യക്തി വേറെ ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ എനിക്ക് അത് അത്ര സുഖമില്ല എന്നൊക്കെ
മനസിലാകുന്നത്. അങ്ങനെയാണ് പൊസസ്സീവ്‌നെസ്സ് എന്താണെന്ന് മനസിലായത് കനി പറയുന്നു ,ചില
ബന്ധങ്ങളില്‍ ഞാന്‍ ഒട്ടും പൊസസീവ് അല്ല. നല്ല പ്രേമമാകുമ്പോഴും മുഴുവനായി ലിബറേറ്റഡ്
ആയിരിക്കും അവര്‍ ആര് എന്ത് ചെയ്താലും എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ ചില ബന്ധങ്ങളില്‍
പൊസസീവ്‌നെസ് ഉണ്ടാകാറുണ്ട്. അങ്ങനെയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഒത്തിരി പ്രണയ ബന്ധങ്ങള്‍
ഉണ്ടായിരുന്നിട്ടുള്ള ആളാണ് ഞാന്‍ നടി പറഞ്ഞു
