# അത്തരം വസ്ത്രങ്ങളോട് എനിക്ക് താല്‍പര്യമില്ല..!! കനിഹ പറയുന്നു

- Link: https://ml.b4blaze.com/film-news/kaniha-about-costume-she-likes
- Published: 2022-01-10T14:12:07+05:30
- Author: Rahul

കനിഹ എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ താരത്തിന്റെതായി മലയാള സിനിമയിലെ ഒരുപാട്
കഥാപാത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുക. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ്
തുടങ്ങിയ സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം മലയാള സിനിമയില്‍ കാഴ്ച്ചവെച്ചത്. ഇതര
ഭാഷകളിലും സജീവ സാന്നിധ്യമാണ് കനിഹ. ദിവ്യ വെങ്കിടസുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാര്‍ഥ
പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/kaniha-photos-240x300.
jpeg?resize=915%2C1144&ssl=1)

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയക്കാറുണ്ട്.
ചില താരങ്ങളെപ്പോലെ തന്റെ വസ്ത്രധാരണ രീതിയ്ക്ക് എതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ കനിഹയ്ക്കും
നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വരുന്ന മോശം
കമന്റുകള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് താരം. നടിമാര്‍ വസ്ത്രം ധരിക്കേണ്ട
രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന
പോളിസിയാണ് എനിക്കുള്ളത്’ എന്നാണ് കനിഹ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/kaniha-remya-krishnan-
4-300x300.jpeg?resize=1029%2C1029&ssl=1)

മാത്രമല്ല മറ്റ് നടിമാരെ പോലെ വലിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന
ആളല്ല കനിഹ എന്നാണ് താരം പറയുന്നത്. എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താന്‍ വസ്ത്രങ്ങള്‍
ധരിക്കാത്തത് എന്നും താരം തുറന്ന് പറയുന്നുണ്ട്. ‘ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും
കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക്
നിര്‍ബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന്
തോന്നിയിട്ടുമില്ല എന്നാണ് താരം പറയുന്നത്.

 

 

 
