# ‘കയ്യിലൊരു തൊഴിലുണ്ട്’!! ഓട്ടോ ഓടിച്ച് നടി കനിഹ

- Link: https://ml.b4blaze.com/film-news/kaniha-drives-auto-in-srilanka
- Published: 2023-12-27T15:52:38+05:30
- Author: Anu

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി കനിഹ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം
അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധേയയായത് മലയാളത്തിലാണ്. നടി, ഗായിക, ഡബ്ബിംഗ് 
ആര്‍ട്ടിസ്റ്റ്, മോഡലിംഗ് എന്നിവയിലെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍
മീഡിയയില്‍ സജീവമായ താരം ഫോട്ടോകളും പാട്ടുകളുമെല്ലാം പങ്കിടാറുണ്ട്.
  യാത്രകളോടും
ഏറെ ഇഷ്ടമാണ് കനിഹയ്ക്ക്. യാത്രാ വിശേഷങ്ങളെല്ലാം താരം സോഷ്യലിടത്ത് പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ശ്രീലങ്കയില്‍ നിന്നാണ്
താരം പുതിയ വിശേഷം പങ്കുവയ്ക്കുന്നത്.  ശ്രീലങ്കയില്‍ ഓട്ടോ ഓടിക്കുന്ന വീഡിയോയാണ് 
താരം പങ്കുവച്ചിരിക്കുന്നത്. ‘കയ്യിലൊരു തൊഴിലുണ്ട്. ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത്
എന്ത് രസമാണ്. ഈ തുക്ടുക്ക്- ശ്രീലങ്കയിലെ ഈ യാത്രയ്ക്കായി ഞങ്ങള്‍ തിരഞ്ഞെടുത്ത വാടക
വണ്ടി.’- എന്നാണ് കനിഹ കുറിച്ചത്. അടുത്തിടെയാണ് താരം മലയാള സിനിമയില്‍ രണ്ട് പതിറ്റാണ്ട്
പൂര്‍ത്തിയാക്കിയത്. സുരേഷ് ഗോപി ചിത്രം പാപ്പനിലാണ് താരം അവസാനമായി എത്തിയത്.
