# ‘സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു,’- കനിഹ

- Link: https://ml.b4blaze.com/film-news/kaniha-joined-cbi-5-movie-location
- Published: 2022-02-08T19:19:56+05:30
- Author: Gargi

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ.
ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗം വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എസ് എന്‍ സ്വാമിയുടെ
തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സിബിഐ’യുടെ പുതിയ ചിത്രത്തിന്റെ
സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍
നടി കനിഹയും അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/cbi.jpg?resize=960%
2C540&ssl=1)

സിബിഐ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിലുള്ള സന്തോഷം പങ്കിട്ടത് താരം തന്നെയാണ്. ‘ലെജന്‍ഡറി
തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍
സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍
കാത്തിരിക്കുന്നു,” എന്നാണ് കനിഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

https://www.instagram.com/p/CZrigSksJGG/?utm_source=ig_embed&ig_rid=600d250e-781c-
4d17-aecd-e81d82607146

അതേസമയം മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്,
സായി കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടാവും. കുറ്റാന്വേഷണ സിനിമകളുടെ പുത്തന്‍ സാധ്യതകള്‍
കാണിച്ചു തന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകള്‍. ഒരു സിബിഐ ഡയറിക്കുറിപ്പ്,
ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.
