# മോഹൻലാലിനൊപ്പം എപ്പോൾ അഭിനയിച്ചാലും ഞാൻ ഒരു ഫോട്ടോ എടുക്കാറുണ്ട് സുവർണ്ണ നിമിഷങ്ങളെക്കുറിച്ച് കനിഹ!!

- Link: https://ml.b4blaze.com/film-news/kaniha-share-with-mohanlal-pic
- Published: 2021-11-03T17:33:27+05:30
- Author: Rahul

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു
ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം
കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ
ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്.
പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള
സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം
മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/kaniha-.jpeg?resize
=1440%2C1440&ssl=1)

ഇപ്പോൾ ഇതാ മോഹൻലാലും ഒന്നിച്ചുള്ള സുവർണ്ണ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം
എത്തിയിരിക്കുന്നത്. കൂടാതെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. ചിത്രതിനൊപ്പം 
താരം കുറിച്ചത് ഇങ്ങനെ: 2010-ൽ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിലാണ് ഈ ഇതിഹാസവും
സമ്പൂർണ്ണ നടനുമായ ഞാൻ ആദ്യമായി സ്‌ക്രീൻ പങ്കിട്ടത്. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീനിൽ
പങ്കിടുന്നത് തുടരാൻ എനിക്ക് അനുഗ്രഹവും ഭാഗ്യവുമുണ്ടായിട്ടുണ്ട്.ഞാൻ അദ്ദേഹത്തോടൊപ്പം
പ്രവർത്തിച്ച എല്ലാ സിനിമകളിലും ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ എടുക്കാറുണ്ട്.
ഈ ക്ലിക്ക് സെപ്തംബറിൽ എന്റെ ഷൂട്ടിന്റെ അവസാന ദിവസം എടുത്ത സ്പെഷ്യൽ ആണ്. എന്ന് പറഞ്ഞാണ്
താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
