# അസാമാന്യ മെയ്‌വഴക്കവുമായി കനിഹ, വീഡിയോ കണ്ട് അമ്പരന്ന് ആരാധകരും!

- Link: https://ml.b4blaze.com/film-news/kaniha-viral-workout-video
- Published: 2020-10-23T14:30:10+05:30
- Author: Rahul

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു
ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം
കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ
ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്.
പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള
സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം
മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്.

ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന സ്വീകരിക്കുകയായിരുന്നു.
ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ
സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു. പഴശ്ശിരാജയ്ക്ക് ശേഷം 
മാമാങ്കത്തിലും താരം വേഷമിട്ടിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനും മികച്ച
പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.  മറ്റ് താരങ്ങളെ പോലെ കനിഹയും ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ
ഒട്ടും വിട്ട് വീഴ്ച നടത്താറില്ല. താരത്തിന്റെ വർക്ഔട്ട് വിഡിയോകളും ചിത്രങ്ങളുമെല്ലാം
മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഇതാ കനിഹയുടെ പുതിയ വർക്ഔട്ട്
വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കാണുമ്ബോള്‍ സിമ്ബിളാണെന്ന്
തോന്നുമെങ്കിലും കഠിനമായ വ്യായാമമാണ് താരം ചെയ്യുന്നത്. വീഡിയോ കണ്ടു അമ്പരക്കുകയാണ്
ആരാധകരും. കാരണം 38 വയസ്സിലും പതിനാറുകാരിയുടെ ചുറുചുറുക്കോടെയാണ് താരം വ്യായാമം ചെയ്യുന്നത്.
താരത്തിന്റെ അഭിനന്ദിച്ചുകൊണ്ട് ആരാധകരും എത്തിയിരുന്നു. **വീഡിയോ കാണാം **
