# പ്രശസ്ത ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചു!

- Link: https://ml.b4blaze.com/film-news/kanika-kapoor-confirmed-with-corona
- Published: 2020-03-20T15:30:05+05:30
- Author: Rahul

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്, സാധാരണക്കാർ മുതൽ ബോളിവുഡ് 
താരങ്ങൾക്ക് വരെ കൊറോണ പിടിപെട്ടു.ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള
തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ്.
കനികയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കനിക
ലണ്ടനില്‍ പോയിരുന്നു. തിരിച്ച് വന്നതിനു ശേഷം കഠിനമായ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു.
അങ്ങനെ കൊറോണ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.

![kanika-kapoor](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/kanika-
kapoor.jpg?resize=670%2C447&ssl=1)

റിപ്പോര്‍ട്ട് വന്നതോടെ കനികയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. ലക്‌നൗവിലെ ആശുപത്രിയിലാണ്
താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ 
രോഗത്തെ കുറിച്ച്‌ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.
അതിപ്പോള്‍ കൊവിഡ് 19 ആയിരിക്കുകയാണ്.

![kanika](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/kanika.jpg?
resize=370%2C555&ssl=1)

എന്റെ കുടുംബം മുഴുവന്‍ ക്വാറേന്റ്റൈന്‍ ആണ്. ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
പാലിക്കുകയാണ്. പത്ത് ദിവസം മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നും ടെസ്റ്റ് ചെയ്തിരുന്നു.
അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ അത് വര്‍ദ്ധിക്കുകയായിരുന്നു.
